New Update
/sathyam/media/post_attachments/3WrZrNTP61rs5fpobTTb.jpg)
ദുബായ്: യുഎഇയിൽ സന്ദർശക വീസ സ്മാർട്ട് ആപ് വഴി പുതുക്കാൻ അവസരം. ഒരു മാസമാണ് ആപ് വഴി പുതുക്കാൻ അനുവദിച്ചിരിക്കുന്ന സമയം. യുഎഇ ഐസിപി എന്ന സ്മാർട്ട് ആപ്പിലാണ് ഇതിനായി സൗകര്യം ഒരുക്കിയിട്ടുള്ളത്.
Advertisment
ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിഫ്, കസ്റ്റംസ് ആൻഡ് പോർട്ട് അതോറിറ്റി (ഐസിപി) എന്നിവരാണ് ഇക്കാര്യം അറിയിച്ചത്.
അസ്സൽ എൻട്രി പെർമിറ്റ്, കളർ ഫോട്ടോ എന്നിവയാണ് പുതുക്കാൻ ആവശ്യമായി കയ്യിൽ കരുതേണ്ടത്. പാസ്പോർട്ടിന് കുറഞ്ഞത് ആറ് മാസത്തെ കാലാവധി എങ്കിലും ഉണ്ടായിരിക്കണം. വീസ പുതുക്കാൻ 750 ദിർഹമാണ് ഈടാക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us