ദുബായിൽ 32 ദശലക്ഷം ദിർഹത്തിന്റെ ഓൺലൈൻ തട്ടിപ്പ്; 30 അംഗസംഘത്തിന് 96 വർഷം തടവ്, 7 കമ്പനികൾക്ക് 7,00,000 ദിർഹം പിഴ

author-image
ന്യൂസ് ബ്യൂറോ, ദുബായ്
Updated On
New Update

ദുബായ്: ദുബായിൽ 32 ദശലക്ഷം ദിർഹത്തിന്റെ ഓൺലൈൻ തട്ടിപ്പ് നടത്തിയ 30 അംഗ സംഘത്തിന് കോടതി 96 വർഷം തടവും 7 കമ്പനികൾക്ക് 7,00,000 ദിർഹം പിഴയും ചുമത്തി.

Advertisment

publive-image

വ്യക്തികളെയും കമ്പനികളെയും ലക്ഷ്യമിട്ട് ഓൺലൈൻ തട്ടിപ്പ് നടത്തി പണം വെളുപ്പിച്ചതിനും 32 ദശലക്ഷം ദിർഹം തട്ടിയെടുത്തതിനുമാണ് ശിക്ഷ വിധിച്ചത്. 1,18,000 ഫിഷിംഗ് ഇ-മെയിലുകൾ അയച്ചാണ് സംഘം പണം മോഷ്ടിച്ചതെന്ന് അധികൃതർ പറഞ്ഞു.

പ്രതികൾ ഒരുമിച്ച് 32 മില്യൺ ദിർഹം പിഴയായി അടക്കണമെന്നും കോടതി ഉത്തരവിലുണ്ട്. ശിക്ഷാ കാലാവധിക്കുശേഷം പ്രതികളെ രാജ്യത്തുനിന്ന് നാടുകടത്തും. കുറ്റകൃത്യത്തിന് ഉപയോഗിച്ച കമ്പ്യൂട്ടറുകളും ഫോണുകളും കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു.

കൂടാതെ, കേസിൽ ഉൾപ്പെട്ട ഏഴ് കമ്പനികൾക്ക് 7,00,000 ദിർഹം പിഴ ചുമത്തി. പിഴ തുക ഈടാക്കുന്നതിനായി പ്രതികളുടെ ഫണ്ടുകളോ സ്വത്തുക്കളോ കോടതിക്ക് കണ്ടുകെട്ടാം.

തട്ടിപ്പിനിരയായവർക്ക് 1,18,000 ഫിഷിംഗ് ഇ-മെയിലുകൾ അയച്ചാണ് സംഘം പണം തട്ടിയെടുത്തതെന്ന് മുതിർന്ന അഡ്വക്കേറ്റ് ജനറലും പബ്ലിക് ഫണ്ട് പ്രോസിക്യൂഷൻ മേധാവിയുമായ കൗൺസിലർ ഇസ്മായിൽ മദനി പറഞ്ഞു.

തട്ടിപ്പിനിരയായവരുടെ സാമ്പത്തിക ഇടപാടുകൾ നടത്തുന്ന ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളുമാണെന്ന രീതിയിൽ പ്രതികൾ ആൾമാറാട്ടം നടത്തിയാണ് പണം തട്ടിയെടുത്തത്. ഈ ഫിഷിംഗ് ഇമെയിലുകളിലൂടെ ഇരകളോട് പ്രതികളുടെ അക്കൗണ്ടിലേക്ക് പണം കൈമാറാൻ ആവശ്യപ്പെടുകയായിരുന്നു.

പിന്നീട് ലഭിച്ച പണം പ്രതികൾ പിൻവലിക്കുകയോ മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റുകയോ ചെയ്തു. അതോടൊപ്പം പണത്തിന്റെ അനധികൃത ഉറവിടം മറയ്ക്കാൻ കാറുകൾ വാങ്ങുകയും ചെയ്തതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

Advertisment