New Update
അജ്മാൻ: അജ്മാനിലെ അൽ ജുർഫ് വ്യവസായ മേഖലയിൽ ഇന്ധന ടാങ്ക് പൊട്ടിത്തെറിച്ച് രണ്ട് പേർ മരിച്ചു. സംഭവത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരും മരിച്ചവരും ഏഷ്യക്കാരാണ്. ഇന്ന് രാവിലെയാണ് അപകടമുണ്ടായതെന്ന് അജ്മാൻ പോലീസ് പറഞ്ഞു.
Advertisment
/sathyam/media/post_attachments/QJrbNm0rz4HgNtpCSpxk.jpg)
ഫാക്ടറിയിലാണ് സ്‌ഫോടനമുണ്ടായതെന്ന് അജ്മാൻ പോലീസ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ ഷെയ്ഖ് സുൽത്താൻ ബിൻ അബ്ദുല്ല അൽ നുഐമി പറഞ്ഞു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതാണ് സ്‌ഫോടനത്തിന് കാരണം.
തൊഴിലാളികൾ വെൽഡിംഗ് ജോലികൾ നടത്തുന്നതിനിടെ തീപ്പൊരി അകത്തേക്ക് പറക്കുകയായിരുന്നു. ഇത് വലിയ പൊട്ടിത്തെറിക്ക് കാരണമായെന്നും പൊലീസ് പറഞ്ഞു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us