ദോഹ: ഐക്യരാഷ്ട്ര സഭയുടെ സൈബർ കുറ്റകൃത്യ പ്രതിരോധ കേന്ദ്രം ദോഹയിൽ തുടങ്ങും. സൈബർ കുറ്റകൃത്യങ്ങൾ പ്രതിരോധിക്കുന്നതിനാണ് റീജണൽ കേന്ദ്രം തുറക്കുന്നത്.
/sathyam/media/post_attachments/ORFjknB71t1KMPxI2EMa.jpg)
വിയന്നയിലെ യുഎൻ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ഇതു സംബന്ധിച്ച് ഖത്തറും യുഎൻ ഡ്രഗ്‌സ് ആൻഡ് ക്രൈം പ്രതിരോധ ഓഫിസും തമ്മിൽ സപ്ലിമെന്ററി കരാറിൽ ഒപ്പുവച്ചു.
അടുത്ത 2 മാസത്തിനുള്ളിൽ പുതിയ സൈബർ കുറ്റകൃത്യ പ്രതിരോധ കേന്ദ്രം തുറക്കാനുള്ള നടപടികൾ ആരംഭിക്കും.
മധ്യപൂർവദേശവും വടക്കൻ ആഫ്രിക്കയും ഉൾപ്പെടുന്നതാണ് ദോഹയിലെ റീജനൽ ഓഫിസിന്റെ പ്രവർത്തനം. മേഖലയിലെ വിവിധ രാജ്യങ്ങളിലെ സൈബർ കുറ്റകൃത്യ പ്രതിരോധ വിദഗ്ധർക്ക് ആവശ്യമായ പരിശീലനവും നൽകും.
സൈബർ കുറ്റകൃത്യങ്ങൾക്ക് തടയിടാനുള്ള നയങ്ങൾ രൂപീകരിക്കാനും നിയമനിർമാണം നടത്താനും ഉൾപ്പെടെയുള്ള പിന്തുണയും മാർഗനിർദേശവും കേന്ദ്രം നൽകും.
സൈബർ തട്ടിപ്പുകൾക്കും കുറ്റകൃത്യങ്ങൾക്കും പ്രതിരോധം തീർക്കാനുള്ള രാജ്യാന്തര ശ്രമങ്ങൾക്ക് പിന്തുണ നൽകാൻ ലക്ഷ്യമിട്ടാണ് ഐക്യരാഷ്ട്രസഭയുമായി രാജ്യം കൈകോർക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us