സ്വദേശിവത്കരണം: അർദ്ധവാർഷിക സമയപരിധി ഒരാഴ്ചകൂടി നീട്ടി യുഎഇ; ഈദ് അൽ അദ്ഹ അവധി കണക്കിലെടുത്താണ് തീരുമാനം; സമയപരിധി പാലിക്കാത്ത കമ്പനികൾക്ക് അടുത്ത മാസം മുതൽ പിഴ ഈടാക്കിത്തുടങ്ങും

New Update

publive-image

ദുബായ്: അർദ്ധവാർഷിക അടിസ്ഥാനത്തിൽ നടത്തേണ്ട സ്വദേശിവത്കരണ നടപടികൾ പൂർത്തിയാക്കുന്നതിന് ഒരാഴ്ച കൂടി സമയം അനുവദിച്ച് യുഎഇ. ഈദ് അൽ അദ്ഹ അവധി കണക്കിലെടുത്താണ് തീരുമാനമെന്ന് മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം അറിയിച്ചു.

Advertisment

യുഎഇിലെ സ്വകാര്യ കമ്പനികൾക്കാണ് സമയപരിധി നീട്ടി നൽകിയത്. ലക്ഷ്യം കൈവരിക്കുന്നതിനുള്ള പുതിയ സമയപരിധി ജൂലൈ 7 ആയിരിക്കുമെന്ന് ഉദ്യോഗസ്ഥർ പ്രഖ്യാപിച്ചു. മുമ്പ് ജൂൺ 30 ആയിരുന്നു സമയപരിധി.

സമയപരിധി പാലിക്കാത്ത കമ്പനികൾക്ക് ജൂലൈ 8 മുതൽ ഒരാൾക്ക് 42,000 ദിർഹം എന്ന ക്രമത്തിൽ പിഴ ഈടാക്കിത്തുടങ്ങും. സ്വകാര്യമേഖലയിൽ അർദ്ധവർഷ അടിസ്ഥാനത്തിൽ ഒരു ശതമാനം എമിറാത്തി ജീവനക്കാരെ നിയമിക്കണമെന്നാണ് നിർദ്ദേശം. 50 ൽ താഴെ ജീവനക്കാരുള്ള കമ്പനികളെ പദ്ധതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട് .

ഉൽപ്പാദനം, വ്യവസായം, സാങ്കേതികവിദ്യ എന്നിവയിൽ എമിറേറ്റൈസേഷൻ വർദ്ധിപ്പിക്കാനുളള നീക്കങ്ങളാണ് പിന്നിൽ. യു.എ.ഇ പൗരന്മാർക്ക് മത്സരാധിഷ്ഠിത തൊഴിൽ വിപണിയിൽ കൂടുതൽ അവസരമൊരുക്കുകയും ലക്ഷ്യമാണ്.

Advertisment