ദുബായ്: പ്ലാസ്റ്റിക് കുപ്പികൾകൊണ്ട് ടീ ഷർട്ട് നിർമ്മിച്ച് ശ്രദ്ധ നേടുകയാണ് ദുബായിലുള്ള ഡിഗ്രേഡ് എന്ന കമ്പനി. പ്രതിമാസം 60 ദശലക്ഷം പ്ലാസ്റ്റിക് കുപ്പികൾ വരെ റീസൈക്കിൾ ചെയ്യുകയും. പ്രതിദിനം 20,000 ടീ-ഷർട്ടുകൾ നിർമ്മിക്കുകയും ചെയ്യുന്നുണ്ട് ഇവർ. ഈ വർഷം ഒരു ബില്ല്യണിലധികം പ്ലാസ്റ്റിക് കുപ്പികൾ റീസൈക്കിൾ ചെയ്ത് ടി-ഷർട്ടുകൾ, വസ്ത്രങ്ങൾ, ലെഗ്ഗിംസുകൾ, മറ്റ് സുസ്ഥിര വസ്ത്രങ്ങൾ എന്നിവ നിർമ്മിക്കാൻ ഉപയോഗിക്കാവുന്ന പോളിസ്റ്റർ നൂലുകളാക്കി മാറ്റാനുള്ള ദൗത്യത്തിലാണ് കമ്പനി.
/sathyam/media/post_attachments/ywTrDhvJTHHseKgFy0Su.jpg)
ജൂൺ അഞ്ചിന് ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചുള്ള പ്രത്യേക അഭിമുഖത്തിലാണ് ഡി ഗ്രേഡിന്റെ മാനേജിംഗ് ഡയറക്ടർ എമ്മ ബാർബർ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. സുസ്ഥിരമായ വസ്ത്രങ്ങൾ നിർമ്മിക്കുന്നതിലൂടെ പ്ലാസ്റ്റിക് മാലിന്യങ്ങളുടെ അളവ് കുറയ്ക്കാൻ സാധിക്കുമെന്നാണ് കമ്പനിയുടെ വിലയിരുത്തൽ.
പരമ്പരാഗത പോളിസ്റ്റർ ഷർട്ടിനെ അപേക്ഷിച്ച് റീസൈക്കിൾ ചെയ്ത കുപ്പികളിൽ നിന്ന് നിർമ്മിച്ച ടി-ഷർട്ടിന് 12 മുതൽ 15 ശതമാനം വരെ വില കുറവാണ്. പരിമിതമായ വിഭവമായ എണ്ണ ഉപയോഗിക്കാത്തതിനാൽ നിർമ്മാണ പ്രക്രിയ തീർച്ചയായും പരിസ്ഥിതി സൗഹൃദമാണെന്നും കമ്പനി അറിയിച്ചു. പ്ലാസ്റ്റിക് കുപ്പികൾകൊണ്ടുണ്ടാക്കുന്ന ടി ഷർട്ടുകൾ 50 ശതമാനം ഊർജം ലാഭിക്കും. 20 ശതമാനം കുറവ് വെള്ളമാണ് ഇതിന് ആവശ്യം. വിർജിൻ പോളിസ്റ്റർ നൂലുമായി താരതമ്യം ചെയ്യുമ്പോൾ 55 ശതമാനം കുറവ് കാർബൺ ഉദ്‌വമനം ഉണ്ടാക്കുന്നു.
കുപ്പി ശേഖരണം മുതൽ ടി-ഷർട്ടിന്റെ നിർമ്മാണം വരെയുള്ള മുഴുവൻ പ്രക്രിയയും ഏകദേശം 60 ദിവസമെടുത്താണ് ചെയ്യുന്നത്. ജേഴ്‌സി, ട്വിൽ, പോപ്ലിൻ, ക്യാൻവാസ്, ക്വിക്ക് ഡ്രൈ, ഫീൽഡ്, ഡെനിം, ടി പോലുള്ള എല്ലാത്തരം വസ്ത്രങ്ങളും അനുബന്ധ ഉപകരണങ്ങളും ഉൾപ്പെടെ 200-ലധികം വ്യത്യസ്ത തുണിത്തരങ്ങളിലേയ്ക്ക് റീസൈക്കിൾ ചെയ്യാവുന്ന ഉയർന്ന നിലവാരമുള്ള പോളിസ്റ്റർ നൂലുകളാണ് പ്ലാസ്റ്റിക് കുപ്പികളിൽ നിന്ന് കമ്പനി നിർമ്മിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us