യുഎഇയിൽ നാളെ മുതൽ തൊഴിലാളികൾക്ക് ഉച്ച വിശ്രമം നടപ്പിലാക്കും

author-image
ന്യൂസ് ബ്യൂറോ, ദുബായ്
Updated On
New Update

publive-image

ദുബായ്: യുഎഇയിൽ നാളെ മുതൽ സെപ്റ്റംബർ 15 വരെ തൊഴിലാളികൾക്ക് ഉച്ച വിശ്രമം നടപ്പിലാക്കും. മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

Advertisment

ഉച്ചയ്ക്ക് 12:30 മുതൽ വൈകുന്നേരം മൂന്ന് മണിവരെ തുറന്ന സ്ഥലങ്ങളിലോ നേരിട്ട് സൂര്യപ്രകാശത്തിലോ ജോലി ചെയ്യുന്നതിന് നിരോധനം ഏർപ്പെടുത്തി എന്നും മന്ത്രാലയം വ്യക്തമാക്കി.

മനുഷ്യത്വപരവും തൊഴിലാളി സൗഹൃദവുമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും തൊഴിലാളികളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കുമുള്ള ഉയർന്ന മാനദണ്ഡങ്ങൾ നടപ്പിലാക്കുന്നതിനുമാണ് ഉച്ച വിശ്രമം ലക്ഷ്യമിടുന്നത്.

രാജ്യത്തുടനീളമുള്ള സ്ഥാപനങ്ങൾ തങ്ങളുടെ ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും അവർക്ക് സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം പ്രദാനം ചെയ്യുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ പാലിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.

അതേസമയം നിരോധനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും തൊഴിലിടങ്ങളിൽ ഉച്ചവിശ്രമത്തിന്റെ ഗുണപരമായ സ്വാധീനത്തെക്കുറിച്ചും യുഎഇയിലെ തൊഴിലുടമകൾക്കിടയിൽ ഉയർന്ന അവബോധം സൃഷ്ടിക്കാൻ മിഡ്ഡേ ബ്രേക്കിന് കഴിയും.

കൂടാതെ യുഎഇ തൊഴിൽ വിപണിയുടെ നേതൃത്വവും മത്സരശേഷിയും വർധിപ്പിക്കുന്ന തൊഴിലാളികൾക്കുള്ള ശ്രദ്ധേയമായ നാഴികക്കല്ലാണ് മിഡ്‌ഡേ ബ്രേക്ക് എന്നും മന്ത്രാലയം അഭിപ്രായപ്പെട്ടു.

Advertisment