ഈദ് പ്രമാണിച്ചുള്ള തിരക്ക് നിയന്ത്രിക്കാൻ യാത്രക്കാർക്ക് മാർഗ നിർദേശങ്ങളുമായി ഹമദ് രാജ്യാന്തര വിമാനത്താവളം

New Update

publive-image

ദോഹ: ഈദ് പ്രമാണിച്ചുള്ള അവധിക്കാല തിരക്ക് നിയന്ത്രിക്കുന്നതിന് വിമാന യാത്രക്കാർക്ക് മാർഗനിർദേശങ്ങൾ പുറത്തിറക്കി ഹമദ് രാജ്യാന്തര വിമാനത്താവളം. ജൂൺ 15 നും ജൂലൈ 10നും ഇടയിലാകും കൂടുതൽ തിരക്ക് അനുഭവപ്പെടുക.

Advertisment

ഹമദ് വിമാനത്താവളം വഴി യാത്ര ചെയ്യുന്നവർ വിമാനം പുറപ്പെടുന്നതിന് മൂന്ന് മണിക്കൂർ മുൻപേ എയർപോർട്ടിൽ എത്തണം. വിമാനം പുറപ്പെടുന്ന സമയത്തിന് ഒരു മണിക്കൂർ മുൻപായി ചെക്ക്-ഇൻ കൗണ്ടർ അടയ്ക്കുമെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു.

കൂടാതെ യാത്രക്കാർ പരമാവധി സെൽഫ് സർവീസ് ചെക്ക് ഇൻ, ബാഗേജ് ഡ്രോപ് സൗകര്യങ്ങളും 18ന് മുകളിൽ പ്രായമുള്ളവർ ഇ-ഗേറ്റുകളും ഉപയോഗിക്കണമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

അതേസമയം നിരോധിത സാധനങ്ങൾ കൈവശമില്ലെന്ന് ഉറപ്പ് വരുത്തണം. കൂടാതെ ലിഥിയം ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഹോവർ ബോർഡുകൾ അനുവദിക്കില്ലെന്നും അധികൃതർ അറിയിച്ചു.

അതേസമയം ജൂൺ 15നും 30നും ഇടയിൽ ഖത്തർ എയർവേയ്സിൽ യാത്ര ചെയ്യുന്നവർക്ക് വിമാനം പുറപ്പെടുന്നതിന് 12 മണിക്കൂർ മുതൽ നാല് മണിക്കൂർ വരെ വെർട്ടിക്കൽ സർക്കുലേഷൻ നോഡിലെ 11-ാമത്തെ റോയിൽ ചെക്ക്-ഇൻ സൗകര്യം ഉണ്ടായിരിക്കും.

എന്നാൽ യുഎസ്, കാനഡ എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാർക്ക് ഈ സൗകര്യം ലഭ്യമാകില്ല. കൂടാതെ ഹജ്ജിന് പോകുന്ന ഖത്തർ എയർവേയ്സ് യാത്രക്കാർക്കായി ആറാമത്തെ റോയിൽ പ്രത്യേക ചെക്ക് ഇൻ സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.

Advertisment