ഫുജൈറ: വേനൽക്കാലത്ത് ഫുജൈറയിലെ പര്‍വത പാതകളിലേക്കുള്ള പ്രവേശനം നിരോധിച്ചു. ജൂണ്‍ മാസം മുതല്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെയാണ് നിരോധനം. താപനില ഉയർന്നതോടെ മരണത്തിന് കാരണമായേക്കാവുന്ന നിര്‍ജലീകരണം, ക്ഷീണം എന്നിവയില്‍ നിന്ന് ആളുകളെ സംരക്ഷിക്കുന്നതിന്റെ ഭാഗമാണ് തീരുമാനമെന്ന് ഫുജൈറ അഡ്വഞ്ചര്‍ സെന്റര്‍ ഡയറക്ടര്‍ അംര്‍ സൈനുദ്ധീന്‍ പറഞ്ഞു.
/sathyam/media/post_attachments/Yb7yuCIKgNVHotAl2MmS.jpg)
നിയമം ലംഘിക്കുന്ന ഓരോ വ്യക്തിക്കും 25,000 ദിര്‍ഹം വീതം പിഴ അടയ്‌ക്കേണ്ടി വരും. തുടര്‍ന്ന് നിയമലംഘനം ആവര്‍ത്തിക്കുന്നവരില്‍ നിന്ന് പിഴയായി 50,000 ദിര്‍ഹം വരെ ഈടാക്കുകയും എമിറേറ്റില്‍ കമ്പനിയുടെ പ്രവര്‍ത്തനം പൂര്‍ണമായും നിര്‍ത്തിക്കുകയും ചെയ്യും.
ഭൂഗര്‍ഭജലത്തെ ബാധിക്കുന്ന ജൈവമാലിന്യങ്ങള്‍ വലിച്ചെറിയുക, അടിയന്തര വൈദ്യ ഇടപെടല്‍ ആവശ്യമുള്ള വിഷ സസ്യങ്ങളെ സമീപിക്കുക തുടങ്ങിയ പര്‍വത പരിസ്ഥിതിയെ നേരിട്ട് ബാധിക്കുന്ന നിഷേധാത്മകമായ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നതിനും ബോധവത്ക്കരണം നടത്തും.
പര്‍വത പ്രദേശങ്ങളിലേക്ക് വിനോദ സഞ്ചാരികളെ കയറ്റിവിടുന്ന ബസിന്റെ ഡ്രൈവര്‍മാര്‍ക്കെതിരെയും നടപടി സ്വീകരിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us