ചരിത്രത്തിലാദ്യം! ഈദ് നമസ്കാരത്തിന് സാക്ഷ്യം വഹിക്കാനൊരുങ്ങി ഖത്തർ ലോകകപ്പ് വേദി

New Update

publive-image

ദോഹ: ഈദ് നമസ്കാരത്തിന് ഖത്തർ ലോകകപ്പ് വേദി സാക്ഷ്യം വഹിക്കും. ഫിഫ ലോകകപ്പ് വേദികളിലൊന്നായ ദോഹ എജ്യൂക്കേഷൻ സിറ്റി സ്റ്റേഡിയത്തിലാണ് ഇത്തവണ ഈദ് നമസ്കാരം സംഘടിപ്പിക്കപ്പെടുകയെന്ന് ഖത്തർ ഫൗണ്ടേഷൻ അറിയിച്ചു. ചരിത്രത്തിലാദ്യമായാണ് ഒരു ലോകകപ്പ് വേദിയിൽ പ്രാർത്ഥനാ ചടങ്ങുകൾ സംഘടിപ്പിക്കുന്നത്.

Advertisment

വിശ്വാസികൾക്ക് ഈദ് നമസ്‌കാരത്തിനുള്ള സൗകര്യം ഒരുക്കുന്നതിന്റെ ഭാ​ഗമായാണ് ഈ തീരുമാനം. ഈദ് ദിനത്തിൽ പുലർച്ചെ 5 മണിക്കാണ് സ്റ്റേഡിയത്തിൽ നമസ്കാരം നടക്കുക. അതിന്ശേഷം രാവിലെ 9 വരെ ഇവിടെ ഈദ് ആഘോഷം സംഘടിപ്പിക്കപ്പെടും. ആഘോഷങ്ങളുടെ ഭാഗമായി ഫെയ്സ് പെയിന്റിങ്, ഗെയിമുകൾ തുടങ്ങിയവ ഒരുക്കും.

ഈദ് നമസ്കാരത്തിനെത്തുന്നവർക്ക് വെസ്റ്റ് പാർക്കിങ്, ഓക്സിജൻ പാർക്ക്, അൽ ഷഖബ് പാർക്കിങ് എന്നിവിടങ്ങളിലാണ് വാഹനം പാർക്ക് ചെയ്യാൻ സൗകര്യം ഒരുക്കുക. ദോഹ മെട്രോ വഴി സ്റ്റേഡിയത്തിലേക്ക് എത്താൻ സാധിക്കും. മെട്രോ സ്റ്റേഷനിൽ നിന്ന് ട്രാം സേവനവും ലഭ്യമാക്കിയിട്ടുണ്ട്.

Advertisment