അബുദാബി: എമിറേറ്റിലെ ഇലക്ട്രിക് കാറുകളുടെ പരിശോധനകൾക്കായി പ്രത്യേക സൗകര്യങ്ങൾ ഏർപ്പെടുത്തിയതായി അബുദാബി പോലീസ്.
/sathyam/media/post_attachments/55csPvVN7PIbLZphinre.jpg)
ലൈസൻസ് ആവശ്യങ്ങൾക്കായി ഇലക്ട്രിക് കാറുകൾ പരിശോധിക്കുന്നതിന് വേണ്ടി രണ്ട് വാഹന പരിശോധനാ കേന്ദ്രങ്ങളിൽ പ്രത്യേക സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ADNOC ഡിസ്ട്രിബൂഷൻ കമ്പനിയുമായി സഹകരിച്ചാണ് സൗകര്യങ്ങൾ ഒരുക്കിയത്.
ADNOC വെഹിക്കിൾ ഇൻസ്‌പെക്ഷൻ സെന്റർ, മുറൂർ ഏരിയ, അൽ ഐൻ, അൽ ബതീനിലെ വെഹിക്കിൾ ഇൻസ്‌പെക്ഷൻ സെന്റ എന്നിവിടങ്ങളിലാണ് ഇലക്ട്രിക് കാറുകൾക്കായുള്ള പ്രത്യേക വരികൾ ഏർപ്പെടുത്തിയത്. ഇനിമുതൽ ഇലക്ട്രിക് കാർ ഉടമകൾക്ക് ഈ പ്രത്യേക വരികൾ ഉപയോഗിച്ച് കാറുകൾ വേഗത്തിൽ പരിശോധന നടത്താവുന്നതാണ്.