കുട്ടികൾക്ക് കുടുംബത്തോടൊപ്പം ആഘോഷിക്കാം; യുഎഇയിൽ സ്കൂളുകൾക്ക് ആറ് ദിവസം അവധി

New Update

publive-image

ദുബായ്: ദുബായ് എജ്യുക്കേഷൻ എമിറേറ്റിലെ സ്വകാര്യ സ്‌കൂളുകൾക്ക് ഔദ്യോഗിക ഈദ് അൽ അദ്ഹ അവധി പ്രഖ്യാപിച്ച് റെഗുലേറ്റർ നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെൻ്റ്. ജൂൺ 27 ചൊവ്വാഴ്ച മുതൽ ജൂലൈ 2 വരെ അവധിയായിരിക്കും.

Advertisment

ജൂലൈ 3 തിങ്കളാഴ്ചയാണ് സ്കൂൾ വീണ്ടും തുറക്കുക. രാജ്യത്തെ പല സ്‌കൂളുകളിലും വേനൽക്കാല അവധിക്ക് തൊട്ടുമുമ്പാണ് ഈ വർഷത്തെ ഈദ് അൽ അദ്ഹ അവധി ദിനങ്ങൾ എത്തുന്നത്. കുട്ടികൾക്ക് കുടുംബാംഗങ്ങൾക്കൊപ്പം കൂടുതൽ സമയം ചെലവഴിക്കാനുള്ള അവസരമാണിത്.

സെപ്റ്റംബറിൽ അധ്യയന വർഷം ആരംഭിച്ച സ്‌കൂളുകൾക്ക് 2023 ജൂൺ 28-ന് മുമ്പ് വിദ്യാഭാസ വർഷം അവസാനിക്കുന്നില്ലെന്നും. അവരുടെ 2023-24 ലെ അധ്യയന വർഷം ഓഗസ്റ്റ് 28-ന് ആരംഭിക്കുമെന്നും നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെൻ്റ് സൂചിപ്പിച്ചു. അതേസമയം 2023 ഏപ്രിലിൽ അധ്യയന വർഷം ആരംഭിച്ച സ്‌കൂളുകൾക്ക് ജൂലൈ 3-നാണ് വേനൽക്കാല അവധി ആരംഭിക്കുക.

Advertisment