മെട്രോയിൽ ഇനി കാഴ്ചയില്ലാത്തവർക്കും സുരക്ഷിതമായി യാത്രചെയ്യാം; ദോഹയിൽ ​ഗൈഡ് പ്രകാശനം ചെയ്തു

New Update

publive-image

ദോഹ: മെട്രോയിൽ ഇനി കാഴ്ചയില്ലാത്തവർക്കും സുരക്ഷിതമായി യാത്രചെയ്യുന്നതിനായി പുതിയ ഗൈഡ് പ്രകാശനം ചെയ്തു. ദോഹ രാജ്യാന്തര പുസ്തക മേളയിൽ ഖത്തർ റെയിലാണ് ‘അൽ നൂർ സെന്റർ ഫോർ ദോഹ മെട്രോ’ എന്ന പേരിൽ ഗൈഡ് പ്രകാശനം ചെയ്തത്.

Advertisment

ദോഹ മെട്രോയെക്കുറിച്ചുള്ള വിശദവിവരങ്ങളും സ്റ്റേഷനുകളിലെ സേവനങ്ങളും നാവിഗേഷൻ സഹായങ്ങളും ഉൾപ്പെടുന്നതാണ് ഗൈഡ്. കാഴ്ചയില്ലാത്തവർക്കായി പ്രവർത്തിക്കുന്ന അൽ നൂർ സെന്ററുമായി സഹകരിച്ചാണ് ​ഗൈഡ് പുറത്തിറക്കിയത്. ബ്രയിൽ ലിപികളിലാണ് ഗൈഡ് തയാറാക്കിയിരിക്കുന്നത്.

കാഴ്ചവൈകല്യമുള്ളവർക്കും അംഗപരിമിതർക്കും സു​ഗമവും സുരക്ഷിതവുമായ യാത്ര ഒരുക്കുന്ന വിധത്തിലാണ് ദോഹ മെട്രോകളിലും സ്റ്റേഷനുകളിലുമുള്ള സൗകര്യങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. സ്പർശനക്ഷമതയുള്ള നടപ്പാതകൾ, അപകട മേഖലകൾ തിരിച്ചറിയാനുള്ള ഡയറക്ഷണൽ ഗൈഡൻസ്, ഓഡിയോ അനൗൺസ്മെന്റുകൾ, ട്രാവൽ കാർഡ് വെൻഡിങ് മെഷീനുകളിൽ വോയ്സ് സേവനങ്ങൾ എന്നിവ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്. ഇതിന് പുറമെയാണ് പുതിയ ​ഗൈഡ് പ്രകാശനം ചെയ്തത്.

Advertisment