/sathyam/media/post_attachments/jZpX8LqNF3UIissGzKUg.jpg)
മസ്ക്കറ്റ്: ഒമാനിൽ ആറ് ദശലക്ഷത്തിലധികം ‘ക്യാപ്‌റ്റഗൺ’ ഗുളികകളുമായി എത്തിയ അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് സംഘം പിടിയിൽ. റോയൽ ഒമാൻ പൊലീസാണ് മാരക മയക്കുമരുന്ന് കൈവശം വച്ച സംഘത്തെ അറസ്റ്റ് ചെയ്തത്.
മയക്കുമരുന്ന് ലഹരി പദാർഥങ്ങൾ ചെറുക്കുന്നതിനുള്ള ജനറൽ അഡ്മിനിസ്ട്രേഷൻ ആണ് ഈ സംഘത്തെ പിടികൂടിയത്. ഏറെ നാൾ നിരീക്ഷിച്ചതിന് ശേഷമാണ് പോലീസ് സംഘത്തെ വലയിലാക്കിയത്.
ഇവരിൽ നിന്ന് നിരവധി മയക്കുമരുന്ന് ഗുളികകൾ പിടിച്ചെടുക്കുകയും ചെയ്തു. പ്രതികൾക്കെതിരായ നിയമ നടപടികൾ ഇതിനോടകം തന്നെ പൂർത്തീകരിച്ചതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു.