ദുബായിൽ അ​ഗ്നിബാധ വർധിക്കുന്നു; മുന്നറിയിപ്പുമായി സിവിൽ ഡിഫൻസ് അതോറിറ്റി

author-image
Gaana
New Update

publive-image

Advertisment

ദുബായ്: അഗ്നിബാധ തടയാൻ സുരക്ഷ നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് ദുബായ് സിവിൽ ഡിഫൻസ് അതോറിറ്റി. ചൂട് കൂടുന്നതിനാൽ ദുബായിൽ അ​ഗ്നിബാധ വർധിക്കുന്ന സാഹചര്യത്തിലാണ് അതോറിറ്റി മുന്നറിയിപ്പ് നൽകിയത്.

2022ൽ രാജ്യത്ത് 3,000 തീപിടിത്ത കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. 2021നെ അപേക്ഷിച്ച് മൂന്നു ശതമാനവും 2020നെ അപേക്ഷിച്ച് 10 ശതമാനവും അധികമാണിതെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. ഇതിൽ ഭൂരിഭാഗം തീപിടിത്തങ്ങളും റസിഡൻഷ്യൽ മേഖലകളിലാണ്.

ഇലക്ട്രിക്കൽ വയറിങ്ങിന്റെ കൃത്യമായ അറ്റകുറ്റപ്പണിയുടെ അഭാവവും അഗ്നിസുരക്ഷ ഉപകരണങ്ങൾ സജ്ജീകരിക്കാത്തതുമാണ് അപകടങ്ങളുടെ പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്.

കൂടാതെ ഗുണമേന്മ കുറഞ്ഞ ഇലക്ട്രിക് ഉപകരണങ്ങളും തീപിടിത്തത്തിന് കാരണമാകുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സുരക്ഷാ നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് ദുബായ് സിവിൽ ഡിഫൻസ് അതോറിറ്റി അറിയിച്ചത്.

Advertisment