Advertisment

റോഡിൽ അപകടം നടന്നാൽ എത്തിനോക്കണ്ട! പിടി വീഴും, അപകടത്തിന്‍റെ ദൃശ്യങ്ങളെടുത്താലും 'പണി' കിട്ടും; മുന്നറിയിപ്പുമായി അബുദാബി പോലീസ്

author-image
ഗള്‍ഫ് ഡസ്ക്
New Update

അബുദാബി: അപകടം നടക്കുന്നത് കണ്ടാൽ വാഹനം വേഗത കുറച്ച് എത്തിനോക്കുന്ന പ്രവണത തടയുമെന്ന് അബുദാബി പൊലീസിന്റെ മുന്നറിയിപ്പ്. അടിയന്തര വാഹനങ്ങൾക്ക് വഴിയൊരുക്കാതെ തടസമുണ്ടാക്കുന്നവരിൽ നിന്ന് 1000 ദിർഹം പിഴ ഈടാക്കും. അപകട സ്ഥലങ്ങളിൽ ഒത്തുകൂടുന്നവർ ഗതാഗത തടസം സൃഷ്ടിക്കുന്നത് തടയാനാണ് നിയമം കർശനമാക്കുന്നതെന്ന് അബുദാബി പൊലീസ് പറഞ്ഞു.

Advertisment

publive-image

അപകടം നടന്ന സ്ഥലത്ത് കാണാൻ വാഹനത്തിന്‍റെ‌ വേഗം കുറയ്ക്കുമ്പോൾ മറ്റ് എമർജൻസി വാഹനങ്ങളുടെ യാത്രയും തടസ്സപ്പെടുന്നുണ്ട്. മാത്രമല്ല ഇത് പലപ്പോഴും കൂടുതൽ അപകടങ്ങളിലേക്ക് നയിക്കുന്നു. ചില ഡ്രൈവർമാർ അപകട സ്ഥലത്തിന്‍റെ അടുത്തെത്താൻ റോഡുകൾക്ക് കുറുകെ വണ്ടിയെടുക്കുന്നതോടെ കാൽനടയാത്രക്കാർക്ക് അപകടമുണ്ടാവുന്നുണ്ട്.

അപകട സ്ഥലങ്ങളുടെ ഫോട്ടോകളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നതും തടയും. ദൗർഭാഗ്യകരമായ സംഭവങ്ങളെ വ്യക്തിപരമായ നേട്ടങ്ങൾക്കായി ചൂഷണം ചെയുന്നവർക്കെതിരെ കർശന നപടിയെടുക്കുമെന്ന് അധികൃതർ വ്യക്തമാക്കി. അപകട സ്ഥലങ്ങളിൽ ഗതാഗത മാർഗനിർദ്ദേശങ്ങൾ പാലിച്ചും അപകടത്തിൽപ്പെട്ടവരുടെ സ്വകാര്യതയെയും അന്തസിനെയും മാനിച്ച് സമൂഹമാധ്യമങ്ങളിൽ അപകടദൃശ്യങ്ങൾ പങ്കുവയ്ക്കുന്നത് ഒഴിവാക്കണമെന്നും അബുദാബി പൊലീസ് അറിയിച്ചു.

Advertisment