അബുദാബിയിൽ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ പരിശോധന കർശനമാക്കും. പടക്കങ്ങൾക്ക് സൂക്ഷിക്കരുത്. ഡ്രൈനിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കരുത്. അടിയന്തര സാഹചര്യങ്ങളിൽ 999 നമ്പറിൽ ബന്ധപ്പെടാം; ബലിപെരുന്നാളിനോടനുബന്ധിച്ച് സുരക്ഷ കർശനമാക്കി അബുദാബി പോലീസ്

New Update

publive-image

അബുദാബി: ബലിപെരുന്നാളിനോടനുബന്ധിച്ച് അബുദാബിയിൽ സുരക്ഷ കർശനമാക്കി. അബുദാബിയിൽ റോഡ് സുരക്ഷയും സമൂഹ സുരക്ഷയും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് അബുദാബി പൊലീസ് വിവിധ പദ്ധതികളാവിഷ്കരിച്ചത്.

Advertisment

ഇടവഴികളിലും പ്രധാന പാതകളിലും ടൂറിസ്റ്റ് കേന്ദ്രങ്ങളിലും പെരുന്നാളിനോടനുബന്ധിച്ച് തിരക്ക് കൂടുന്നത് കണക്കിലെടുത്ത് ഈ മേഖലകളിൽ പൊലീസ് സാന്നിധ്യം വർധിപ്പിക്കാനും പട്രോളിങ് കർശനമാക്കാനുമാണ് പൊലീസിന്റെ നീക്കം.

വാണിജ്യകേന്ദ്രങ്ങൾ, മാർക്കറ്റുകൾ, ഉദ്യാനങ്ങൾ, പാർക്കുകൾ തുടങ്ങിയ സ്ഥലങ്ങളിലും പൊലീസ് പരിശോധന കർശനമാക്കും. റോഡ് സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായി എല്ലാവരും ഗതാഗതനിയമങ്ങൾ പാലിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. ആഘോഷങ്ങളുടെ ഭാ​ഗമായി പടക്കങ്ങൾ വിൽക്കുകയോ കൈകാര്യം ചെയ്യുകയോ ചെയ്യരുതെന്നും നിർദേശമുണ്ട്.

അപകടകരമായ രീതിയിൽ വാഹനമോടിക്കരുതെന്നും ഡ്രൈനിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കരുതെന്നും ഗതാഗതനിയമങ്ങൾ കർശനമായി പാലിക്കണമെന്നും അബുദാബി പോലീസ് പൊതുജനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളിൽ 999 എന്ന നമ്പറിൽ കൺട്രോൾ സെന്ററുമായും ബന്ധപ്പെടാൻ സാധിക്കും.

Advertisment