അബുദാബിയിലെ റസ്റ്റോറന്റിൽ ഗ്യാസ് പൈപ്പ് ചോർച്ച; 2 പേർക്ക് പരിക്ക്

New Update

publive-image

അബുദാബി: അബുദാബിയിലെ റസ്റ്റോറന്റിൽ ഉണ്ടായ വാതക പൈപ്പ് ചോർച്ചയേത്തുടർന്ന് 2 പേർക്ക് പരിക്ക്. പരിക്കേറ്റവരെ ചികിത്സയ്ക്കായി ഹെൽത്ത് കെയർ ഫെസിലിറ്റിയിലേക്ക് മാറ്റി.

Advertisment

സുൽത്താൻ ബിൻ സായിദ് ദി ഫസ്റ്റിലെ അൽ ഫലാഹ് പ്ലാസയ്ക്ക് പിന്നിലുള്ള ഒരു റെസ്റ്റോറന്റിലാണ് വാതക പൈപ്പ് ചോർച്ചയുണ്ടായത്.

ചോർച്ചയുടെ ആഘാതത്തിൽ റെസ്റ്റോറന്റിന്റെ മുന്നിലായി സ്ഥാപിച്ചിരുന്ന ഗ്ലാസ് തകരുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയുമായിരുന്നു.

അപകടമുണ്ടായ ഉടൻ സ്ഥലത്തെത്തിയ അബുദാബി പോലീസും അബുദാബി സിവിൽ ഡിഫൻസ് അതോറിറ്റിയും  വാതക പൈപ്പ് ചോർച്ച നിയന്ത്രണ വിധേയമാക്കുകയായിരുന്നു.

Advertisment