New Update
അബുദാബി: 2025ൽ നടക്കുന്ന ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ (IUCN) വേൾഡ് കൺസർവേഷൻ കോൺഗ്രസിന് അബുദാബി വേദിയാകും. അബുദാബി എൻവിറോണ്മെന്റ് ഏജൻസിയാണ് ഇക്കാര്യം അറിയിച്ചത്.
Advertisment
പരിസ്ഥിതി സംരക്ഷണത്തിനായുള്ള പൊതുനയങ്ങൾ രൂപീകരിക്കുന്നതിനുള്ള ഒരു പ്രധാന വേദിയായാണ് വേൾഡ് കൺസർവേഷൻ കോൺഗ്രസ്. സമ്മേളനത്തിന് രണ്ട് വർഷം മുമ്പാണ് വേൾഡ് കൺസർവേഷൻ കോൺഗ്രസ് നടക്കുന്ന വേദി തിരഞ്ഞെടുക്കുന്ന പ്രക്രിയ ആരംഭിക്കുന്നത്.
നിരവധി രാജ്യങ്ങളുമായി മത്സരിച്ചാണ് യുഎഇ ലോകത്തെ തന്നെ ഏറ്റവും വലിയ പരിസ്ഥിതി സംരക്ഷണ സമ്മേളനം സംഘടിപ്പിക്കാനുള്ള അവസരം ലഭിച്ചത്. നറുക്കെടുപ്പിലൂടെയായിരുന്നു യുഎഇയിയെ തെരഞ്ഞെടുത്തതെന്ന് അബുദാബി എൻവിറോണ്മെന്റ് ഏജൻസി അറിയിച്ചു.