New Update
/sathyam/media/post_attachments/meLhuPT5n54iNGpG35UV.jpg)
ദോഹ: ഖത്തറിൽ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് മൂന്ന് ദിവസം ശമ്പളത്തോട് കൂടിയ ബലിപെരുന്നാൾ അവധി പ്രഖ്യാപിച്ചു. ഈദിന്റെ മൂന്ന് ദിവസം സ്വകാര്യ ജീവനക്കാർക്ക് ശമ്പളത്തോടു കൂടിയ അവധിയാണ് തൊഴിൽ മന്ത്രാലയം പ്രഖ്യാപിച്ചിരിക്കുന്നത്.
Advertisment
അതേസമയം അവധി ദിനത്തിലും ജോലി ചെയ്യണമെന്ന് കമ്പനി ആവശ്യപ്പെടുകയാണെങ്കിൽ തൊഴിൽ നിയമം അനുസരിച്ച് അധിക മണിക്കൂറിനുള്ള വേതനവും ആനുകൂല്യങ്ങളും കമ്പനി നൽകണമെന്നും മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us