New Update
/sathyam/media/post_attachments/1IbEtlCsolenq1lSxjyo.jpg)
ദുബായ്: ജൂലൈ മാസത്തെ പെട്രോൾ, ഡീസൽ വില പ്രഖ്യാപിച്ച് യുഎഇ ഇന്ധനവില കമ്മിറ്റി. ജൂൺ മാസത്തേക്കാൾ ഇന്ധനവില ജൂലൈയിൽ വർധിപ്പിച്ചിട്ടുണ്ട്.
Advertisment
സൂപ്പർ 98 പെട്രോൾ ലിറ്ററിന് 3.00 ദിർഹമാണ് പുതുക്കിയ വില. സ്പെഷ്യൽ 95 പെട്രോൾ ലിറ്ററിന് 2.89 ദിർഹം, ഇ-പ്ലസ് 91 പെട്രോൾ ലിറ്ററിന് 2.81 ദിർഹം, ഡീസൽ ലിറ്ററിന് 2.76 ദിർഹവുമാണ് പുതുക്കിയ വില. ജൂലൈ 1 മുതൽ പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വരും.
ജൂൺ മാസത്തിൽ സൂപ്പർ 98 പെട്രോൾ ലിറ്ററിന് 2.98 ദിർഹം, സ്പെഷ്യൽ 95 പെട്രോൾ ലിറ്ററിന് 2.84 ദിർഹം, ഇ-പ്ലസ് 91 പെട്രോൾ ലിറ്ററിന് 2.76 ദിർഹം എന്നിങ്ങനെയും ഡീസലിന് 2.68 ദിർഹവുമായിരുന്നു വില. ജൂണിൽ മുൻ മാസത്തേക്കാൾ ഇന്ധനവില കുറവായിരുന്നു നിശ്ചയിച്ചിരുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us