ഖുർആൻ കത്തിച്ചതിൽ പ്രതിഷേധിച്ച് സ്വീഡിഷ്​ ഉൽപ്പന്നങ്ങൾ ബഹിഷ്‌കരിക്കണമെന്ന്​ ഒമാൻ ഗ്രാൻഡ് മുഫ്തി

New Update

publive-image

ദുബായ്: പെരുന്നാൾ ദിനത്തിൽ ഖുർആൻ പരസ്യമായി കത്തിച്ചതിൽ പ്രതിഷേധിച്ച് സ്വീഡിഷ് ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കാൻ മുസ്ലിം സമൂഹം തയ്യാറാകണമെന്ന് ഒമാൻ ഗ്രാൻഡ് മുഫ്തി ഷെയ്ഖ് അഹമ്മദ് ബിൻ ഹമദ് അൽ ഖലീലി.

Advertisment

ഖുർആൻ പരസ്യമായി കത്തിക്കാൻ അനുവദിച്ചതിലൂടെ മുഴുവൻ ഇസ്ലാമിക രാഷ്ട്രങ്ങളോടുമുള്ള വെല്ലുവിളിയാണ് സ്വീഡൻ എടുത്തിരിക്കുന്നതെന്നും സ്വീഡിഷ് ഉൽപന്നങ്ങൾ പൂർണ്ണമായും ബഹിഷ്കരിക്കുക എന്ന ശിക്ഷയാണ് ഇതിന് നൽകേണ്ടതെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

സൽവാൻ മോമിക എന്ന യുവാവാണ് പെരുന്നാൾ ദിനത്തിൽ സ്റ്റോക്ക്ഹോമിലെ ഏറ്റവും വലിയ പള്ളിക്ക് മുന്നിൽ ഖുർആന്റെ പകർപ്പ് കത്തിച്ചത്. സംഭവത്തിൽ കുവൈത്ത്, യുഎഇ, ഇറാൻ എന്നീ രാജ്യങ്ങൾ സ്വീഡന്റെ അംബാസഡർമാരെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചിരുന്നു.

കൂടാതെ ജോർദാനും മൊറോക്കോയും സ്വീഡനിലെ അംബാസിഡറെ തിരിച്ചുവിളിക്കുകയും ചെയ്തിരുന്നു.

Advertisment