പ്രവാസികൾക്ക് ആശ്വാസം! അബുദാബിയിൽ നിന്ന് ലക്നൗവിലേക്കും അഹമ്മദാബാദിലേക്കും പുതിയ സർവ്വീസുകൾ പ്രഖ്യാപിച്ച് ഇൻഡിഗോ

author-image
Gaana
New Update

publive-image

അബുദാബി: ഇന്ത്യയിലെ രണ്ട് സെക്ടറുകളിലേക്ക് അബുദാബിയിൽനിന്നും പുതിയ സർവ്വീസുകൾ പ്രഖ്യാപിച്ച് ഇൻഡിഗോ എയർലൈൻസ് . ജൂലൈ 12ന് ലക്നൗവിലേക്കും ഓഗസ്റ്റ് 11ന് അഹമ്മദാബാദിലേക്കുമാണ് സർവീസുകൾ ആരംഭിക്കുന്നത്.

Advertisment

സർവ്വീസുകൾ ഉയരുന്നതോടെ വേനൽക്കാലത്ത് ഉയരുന്ന യാത്രാപ്രശ്നങ്ങൾക്ക് പരിഹാരമാകും. ഇതോടെ ഇന്ത്യയിലെ ഏഴ് നഗരങ്ങളിലേക്ക് ആഴ്ചയിൽ 49 സർവീസുകളാണ് അബുദാബിയിൽനിന്ന് ഉണ്ടാവുക. മലയാളി പ്രവസികൾക്കും മറ്റും കണക്ഷൻ വിമാനത്തിൽ കേരളത്തിൽ എത്താനും അവസരമുണ്ട്.

അബുദാബിക്ക് പുറമെ ദുബായിൽനിന്ന് കൊച്ചി, കോഴിക്കോട് ഉൾപ്പെടെ 15 സെക്ടറുകളിലേക്കും ഷാർജയിൽനിന്ന് തിരുവനന്തപുരം ഉൾപ്പെടെ നാലു സെക്ടറുകളിലേക്കും നിലവിൽ ഇൻഡിഗോയുടെ സർവീസുകളുണ്ട്. റാസൽഖൈമ എയർപോർട്ടിൽനിന്ന് കഴിഞ്ഞമാസം ഹൈദരാബാദിലേക്കും സർവീസ് ആരംഭിച്ചിരുന്നു.

Advertisment