Advertisment

ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ അറബ് ബഹിരാകാശ ദൗത്യം മാറ്റിവച്ചു

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

ദുബായ്: ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ അറബ് ബഹിരാകാശ ദൗത്യം മാറ്റിവച്ചു. ഇന്ന് നടക്കേണ്ടിയിരുന്ന എമിറാത്തി സുല്‍ത്താന്‍ അല്‍ നെയാദി ഉള്‍പ്പെടെയുള്ള ബഹിരാകാശയാത്രികരുടെ നാലംഗ സംഘത്തിന്റെ വിക്ഷേപണമാണ് സ്പേസ് എക്സ് മാറ്റിവച്ചത്. ഗ്രൗണ്ട് സിസ്റ്റത്തിലെ പ്രശ്നം കാരണമാണ് വിക്ഷേപണം മാറ്റിയത്. നാളെ വിക്ഷേപണം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Advertisment

publive-image

ഗ്രൗണ്ട് സിസ്റ്റം പ്രശ്നം കാരണം ക്രൂ-6 ന്റെ ഇന്ന് രാത്രി വിക്ഷേപണത്തില്‍ നിന്ന് പിന്‍വാങ്ങുന്നു. ക്രൂ-6 ഉം വാഹനങ്ങളും ആരോഗ്യകരമാണെന്നും ഡ്രാഗണില്‍ നിന്ന് ഇറങ്ങുന്നതിന് മുമ്പായി പ്രൊപ്പല്ലന്റ് ഓഫ്ലോഡ് ആരംഭിച്ചിട്ടുണ്ടെന്നും സ്പേസ് എക്സ് ട്വീറ്റ് ചെയ്തു.

യുഎഇയുടെ രണ്ടാമത്തെ ബഹിരാകാശ ദൗത്യവുമായാണ് സുല്‍ത്താന്‍ അല്‍ നെയാദി യാത്ര തിരിക്കുന്നത്. അറബ് ലോകത്തുനിന്നുള്ള ആദ്യ ദീര്‍ഘകാല ബഹിരാകാശ സഞ്ചാരി എന്നതിനു പുറമേ ബഹിരാകാശത്തെ സുല്‍ത്താന്‍ എന്ന വിശേഷണവും കൂട്ടിനുണ്ട്. രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ 6 മാസം നീളുന്ന ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി തിരിച്ചെത്താന്‍ യുഎഇക്കൊപ്പം ലോക ജനതയുടെ പ്രാര്‍ഥനയുമുണ്ടാകും.

ബഹിരാകാശത്ത് ദീര്‍ഘകാലം യുഎഇയെ പ്രതിനിധീകരിക്കാനുള്ള നിയോഗത്തില്‍ ആവേശഭരിതനാണ് സുല്‍ത്താന്‍ അല്‍ നെയാദിയെന്ന് യുഎഇയുടെ ബഹിരാകാശ പദ്ധതി മിഷന്‍ ടു മിഷന്‍ മാനേജര്‍ അദ്‌നാന്‍ അല്‍ റയീസ് പറഞ്ഞു. 180 ദിവസത്തെ വാസത്തിനിടെ ഇരുപതോളം ശാസ്ത്ര പരീക്ഷണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനൊപ്പം 200ലേറെ പരീക്ഷണത്തില്‍ പങ്കാളിയാവുകയും ചെയ്യും. മനുഷ്യനെ വഹിച്ചുള്ള ചാന്ദ്ര യാത്രകള്‍ക്ക് തയാറെടുക്കാന്‍ നാസയെ സഹായിക്കുന്ന പരീക്ഷണത്തിനു പുറമേ ജീവിതം, ഭൗതിക ശാസ്ത്രം, സാങ്കേതിക വികസനം, ഇന്‍-സ്‌പേസ് പ്രൊഡക്ഷന്‍ ആപ്ലിക്കേഷനുകള്‍, വിദ്യാര്‍ഥികളുടെ ശാസ്ത്രീയ പ്രോജക്ടുകള്‍ തുടങ്ങി വ്യത്യസ്ത വിഷയങ്ങള്‍ പഠനവിധേയമാക്കും.

 

Advertisment