ഒമാനിൽ ഫോർവീൽ വാഹനങ്ങളുടെ ഓണർഷിപ്പ് ഇനി ഫാമിലി വിസയിലുള്ളവർക്ക്​ മാത്രം!

New Update

publive-image

മസ്ക്കറ്റ്: നാലുചക്ര വാഹനങ്ങളുടെ ഉടമസ്ഥാവകാശം ഫാമിലി വിസയിലുള്ളവർക്ക്​ മാത്രമായി പരിമിതപ്പെടുത്താൻ ഒരുങ്ങി ഒമാൻ.

Advertisment

ഇനിമുതൽ വിദേശികൾക്ക് അവരുടെ കുടുംബം രാജ്യത്ത് താമസിക്കുന്നുണ്ടെങ്കിൽ മാത്രമേ ഫോർ വീൽ വാഹനം സ്വന്തമാക്കാനാകൂ എന്ന് റോയൽ ഓമൻ ട്രാഫിക് വിഭാഗമാണ് വ്യക്തമാക്കിയത്. പ്രവാസികളുടെ അനധികൃത ​ഗതാ​ഗതം​ തടയുന്നതിന്‍റെ ഭാഗമായാണ് നടപടി.

വാഹനങ്ങൾ നിയമവിരുദ്ധമായി ഉപയോഗിക്കില്ലെന്ന് ഉടമക്ക്​ തെളിയിക്കാൻ സാധിക്കുന്നില്ലെങ്കിൽ അവയുടെ പുതിയ റജിസ്ട്രേഷൻ റോയൽ ഒമാൻ പൊലീസ് തടയും​. കഴിഞ്ഞ ദിവസം ഒരു പ്രവാസി ​പുതിയ ഫോർവീൽ വാഹനം റജിസ്​റ്റർ​ ചെയ്യാനായി റോയൽ ഒമാൻ പോലീസ്​ ട്രാഫിക്ക്​ വിഭാഗത്തെ സമീപിച്ചിരുന്നു. എന്നാൽ, ​അ​ദ്ദേഹത്തിന്‍റെ കുടുംബം ഇവിടെ ഇല്ലാത്തതുകൊണ്ട് റജിസ്​ട്രേഷൻ നടത്താൻ അധികൃതർ നിരസിച്ചു.

മാനേജർമാർ, ടെക്‌നീഷ്യൻമാർ, എൻജിനീയർമാർ തുടങ്ങിയ മറ്റ് സമാന പ്രത്യേക പ്രഫഷണൽ തസ്തികകൾ ജോലി ചെയ്യുന്ന പ്രവാസികളെ ഈ വിലക്ക് ഏർപ്പെടുത്തുന്നതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഫോർവീൽ അല്ലെങ്കിൽ പിക്കപ്പ് ട്രക്ക് എന്നിവ പ്രവാസികൾ വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണ്​. പിടിക്കപ്പെട്ടാൽ 35 റിയാൽ പിഴ ചുമത്തുമെന്ന് ആർ.ഒ.പി മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

Advertisment