ജിദ്ദ: ഈദുൽ ഫിത്വർ വെള്ളിയാഴ്ചയോ ശനിയാഴ്ചയോ എന്ന കാര്യം സന്നിഗ്ദ്ധതയിൽ തുടരവേ ആദ്യ പ്രഖ്യാപനം നടത്തി ആസ്‌ത്രേലിയ. ആസ്‌ത്രേലിയൻ ഫത്‍വ കൗൺസിൽ അതിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയാണ് ഈദ് ദിവസം സംബന്ധിച്ച പ്രഖ്യാപനം നടത്തിയിരിക്കുന്നത്. അതുപ്രകാരം, ശനിയാഴ്ച ആണ് ആസ്‌ത്രേലിയയിൽ ഈദുൽ ഫിത്വർ ഒന്ന്.
/sathyam/media/post_attachments/fyGkZOumzMLX6NPk9NgS.jpg)
ജ്യോതിശാസ്ത്രപരമായ കണക്കുകൂട്ടലുകളുടെ സ്ഥിരീകരണവും വ്യാഴാഴ്ച വൈകുന്നേരം ചന്ദ്രക്കല കാണാൻ കഴിയില്ലെന്നതും അടിസ്ഥാനമാക്കിയാണ് ഈദുൽ ഫിത്വർ ആദ്യ ദിനം ശനിയാഴ്ചയായിരിക്കുമെന്ന സ്ഥിരീകരണത്തിന് കാരണമെന്ന് കൗൺസിൽ അതിന്റെ പ്രസ്താവനയിൽ പറഞ്ഞു.