ലോകത്തിലെ സുരക്ഷിത നഗരങ്ങളുടെ പട്ടികയിൽ ഇടംപിടിച്ച് അബുദാബിയും അജ്മാനും ദുബായിയും

New Update

publive-image

ദുബായ്: ലോകത്തിലെ ഏറ്റവും സുരക്ഷിതമായ അഞ്ച് നഗരങ്ങളുടെ പട്ടികയിൽ ഇടംനേടി അബുദാബിയും അജ്മാനും ദുബായിയും. 2023-ലെ കണക്കുകൾ പ്രകാരം ആഗോളതലത്തിൽ ഏറ്റവും സുരക്ഷിതമായ നഗരമാണ് അബുദാബി. 2022 മുതൽ അബുദാബി തുടർച്ചയായി ഒന്നാം സ്ഥാനത്താണ്.

Advertisment

അജ്മാൻ രണ്ടാം സ്ഥാനത്തും ദുബായ് അഞ്ചാം സ്ഥാനത്തും എത്തി. ദോഹയും തായ്പേയും യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളിൽ എത്തി. എട്ടാം സ്ഥാനത്തുള്ള മസ്‌കറ്റ് മാത്രമാണ് ഈ മേഖലയിലുടനീളമുള്ള ആദ്യ പത്തിൽ ഇടം നേടിയ മറ്റൊരു നഗരം.

സുരക്ഷയുടെയും സ്ഥിരതയുടെയും അടിസ്ഥാനത്തിൽ ജോലി ചെയ്യാനും ജീവിക്കാനും അനുയോജ്യമായ സ്ഥലമെന്ന നിലയിൽ ആഗോള ഡാറ്റാ ദാതാക്കളായ നംബിയോയാണ് ഈ റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്.

Advertisment