ഇസ്ലാമിക് പുതുവർഷം; പെരുന്നാളിന് പിന്നാലെ യുഎഇയിൽ വീണ്ടും പൊതുഅവധി എത്തുന്നു

New Update

publive-image

ദുബായ്: ഇസ്ലാമിക് പുതുവർഷത്തോട് അനുബന്ധിച്ച് യുഎഇയിൽ വീണ്ടും പൊതുഅവധി എത്തുന്നു. ഇസ്ലാമിക് കലണ്ടർ അനുസരിച്ചുള്ള അവധികൾ ലഭിക്കുക ജൂലൈ അവസാനത്തോടെയായിരിക്കും.

Advertisment

ബലി പെരുന്നാളിനോട് അനുബന്ധിച്ചുണ്ടായിരുന്ന നീണ്ട അവധിക്ക് പിന്നാലെ വീണ്ടും അവധി ലഭിക്കുന്നതിന്റെ സന്തോഷത്തിലാണ് യുഎഇയിലെ പ്രവാസികൾ.

ജ്യോതിശാസ്ത്ര പ്രവചനങ്ങൾ അനുസരിച്ച് ഇസ്ലാമിക്പുതുവത്സരം ജൂലൈ 19ന് ആരംഭിക്കുമെന്നാണ് നിഗമനം. 1445 മുഹറം 1 എന്നാണ് തീയതി അടയാളപ്പെടുത്തുന്നതെങ്കിലും പ്രവാചകനും അനുയായികളും മക്കയിൽ നിന്ന് മദീനയിലേക്ക് പലായനം ചെയ്തത ഹിജ്‌റയോട് അനുബന്ധിച്ചാണ് ഇസ്‌ലാമിക് പുതുവർഷം ആരംഭിക്കുന്നത്.

പുതിയ വർഷം റമദാൻ 2024 മാർച്ച് 11 തിങ്കളാഴ്ച ആകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് എമിറേറ്റ്സ് അസ്ട്രോണമിക്കൽ സൊസൈറ്റി ചെയർമാൻ ഇബ്രാഹിം അൽ ജർവാൻ പറയുന്നു. റമദാനിൻ്റെ അവസാനത്തെ അടയാളപ്പെടുത്തുന്ന ഈദ് അൽ ഫിത്തർ 2024 ഏപ്രിൽ 10 ബുധനാഴ്ച ആയിരിക്കാനാണ് സാധ്യത. അതേസമയം ഈദ് അൽ അദ 2024 ജൂൺ 17 തിങ്കളാഴ്ച ആയിരിക്കുമെന്നാണ് സൂചനകൾ.

Advertisment