/sathyam/media/post_attachments/onoVkyLmrO4o7HfreewC.jpg)
ദുബായ്: യുഎഇയിൽ സ്വകാര്യ സ്ഥാപനങ്ങളിൽ സ്വദേശിവത്കരണം ന​ട​പ്പിലാ​ക്കാ​നുള്ള സമയപരിധി അവസാനിച്ചു. നാളെ മുതൽ നിയമം നടപ്പിലാക്കാത്ത കമ്പനികൾ വൻതുക പിഴ നൽകേണ്ടിവരുമെന്ന് അധികൃതർ അറിയിച്ചു. ഓരോ സ്വദേശിക്കും 42,000 ദിര്‍ഹം വീതമാണ് പിഴ നിശ്ചയിച്ചിരിക്കുന്നത്.
ജൂൺ 30 ആയിരുന്നു മുമ്പ് നിശ്ചയിച്ചിരുന്ന അവസാന തീയതി. എന്നാൽ ബലിപെരുന്നാൾ അവധി ദിനങ്ങൾ പ്രമാണിച്ച് അവസാന തിയതി ഇന്നത്തേക്ക് മാറ്റുകയായിരുന്നു. കഴിഞ്ഞ വര്‍ഷം മുതല്‍ യുഎഇയില്‍ പ്രാബല്യത്തില്‍ വന്ന സ്വദേശിവത്കരണ നിബന്ധനകള്‍ അമ്പതിലധികം ആളുകള്‍ ജോലി ചെയ്യുന്ന രാജ്യത്തെ എല്ലാ സ്വകാര്യ സ്ഥാപനങ്ങള്‍ക്കും ബാധകവുമാണ്.
അമ്പതോ അതിലധികമോ തൊഴിലാളികളുള്ള കമ്പനികളിൽ മൂന്നു ശതമാനം സ്വദേശികളെ ഉൾപ്പെടുത്തണമെന്നാണ് നിയമം. എന്നാൽ ഫ്രീ സോണുകളിൽ പ്രവർത്തിക്കുന്ന കമ്പനികൾക്ക് നിയമത്തിൽ ഇളവുണ്ട്. 2026ഓടെ സ്വകാര്യ കമ്പനികളിലെ സ്വദേശികളുടെ എണ്ണം 10 ശതമാനമായി വർധിപ്പിക്കാനാണ് ഉദ്ദേശ്യം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us