New Update
/sathyam/media/post_attachments/xKgr4iWHl1pAXQMaBjgq.jpg)
ദുബായ്: അജ്മാനിലെ ജ്വല്ലറിയിൽ കവർച്ച സംഘത്തെ മണിക്കൂറുകൾക്കകം മോഷ്ടാക്കളെ പൂട്ടി അജ്മാൻ പൊലീസ്. മോഷ്ടാക്കളായ മൂന്ന് പേരെ 12 മണിക്കൂറിനുള്ളിൽ തന്നെ അജ്മാൻ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
Advertisment
ജ്വല്ലറിയിൽ നിന്ന് 11 ലക്ഷം ദിർഹം വിലമതിക്കുന്ന സ്വർണാഭരണങ്ങളും 40,000 ദിർഹം പണവുമാണ് സംഘം കവർന്നത്. മോഷണത്തിന് ശേഷം മൂവരും വസ്ത്രം മാറിയും മുഖംമൂടി ധരിച്ചും രക്ഷപ്പെടുകയായിരുന്നു.
മോഷണവിവരം ലഭിച്ചതനുസരിച്ച് എത്തിയ അജ്മാൻ പൊലീസ് ഷാർജ പൊലീസിന്റെ സഹായത്തോടെയാണ് അറബ് വംശജരായ മൂന്ന് പ്രതികളെയും പിടികൂടിയത്. കവർച്ചാ സംഘം ജ്വല്ലറിയിൽ പ്രവേശിച്ചപ്പോൾ ബെൽ അലാറം പ്രവർത്തിക്കാത്തത് കവർച്ചയെക്കുറിച്ചറിയാൻ വൈകാൻ കാരണമായെന്ന് ജ്വല്ലറി ജീവനക്കാർ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us