New Update
/sathyam/media/post_attachments/cRCI4Eov6rOwWndsEqqZ.jpg)
അബുദാബി: ആരോഗ്യ ഇൻഷുറൻസ് ഇടപാടുകളിൽ കൃത്രിമം കാട്ടിയ ഫാർമസിക്കെതിരെ അന്വേഷണം. ആരോഗ്യ ഇൻഷുറൻസ് പോളിസികൾ ചൂഷണം ചെയ്തതിന് അബുദാബിയിലെ ഒരു ഫാർമസിയെ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തതായി അധികൃതർ അറിയിച്ചു.
Advertisment
ഇൻഷുറൻസ് ക്ലെയിമുകളിൽ നിന്ന് അധിക പണം ലഭിക്കുന്നതിന് ഉപഭോക്താക്കൾ നിർദ്ദേശിക്കുന്ന മരുന്നുകൾക്ക് പകരം വിലകുറഞ്ഞ മറ്റ് മരുന്നുകൾ നൽകിയതായി ആരോഗ്യ വകുപ്പ് കണ്ടെത്തി.
ആരോഗ്യവകുപ്പിന്റെ പരിശോധനയിൽ ഫാർമസിയിൽ സംശയാസ്പദമായ ചില ഇടപാടുകൾ ശ്രദ്ധയിൽപ്പെട്ടെന്നും റിപ്പോർട്ടുകളുണ്ട്. എല്ലാ മാനദണ്ഡങ്ങളും ചട്ടങ്ങളും പാലിക്കാൻ അബുദാബിയിലെ എല്ലാ ആരോഗ്യ പരിരക്ഷാ ദാതാക്കളോടും ആരോഗ്യ വകുപ്പ് ആഹ്വാനം ചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us