അന്തരിച്ച മുൻ കേരള മുഖ്യമന്ത്രി കെ.കരുണാകരന്റെ ജന്മദിനം ആഘോഷിച്ചു

author-image
Gaana
New Update

publive-image

കുവൈത്ത് സിറ്റി: ഒ.ഐ.സി.സി കുവൈത്ത് നാഷണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ അന്തരിച്ച മുൻ കേരള മുഖ്യമന്ത്രി കെ.കരുണാകരന്റെ 105-ാം ജന്മദിനം കുവൈത്ത് ഒ.ഐ.സി.സി ഓഫീസിൽ സമുചിതമായി ആഘോഷിച്ചു.

Advertisment

ഓ.ഐ.സി.സി യൂത്ത് വിംഗ് പ്രസിഡന്റ് ജോബിൻ ജോസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ഒ.ഐ.സി.സി നാഷണൽ കമ്മിറ്റി സെക്രട്ടറി എം.എ.നിസ്സാം ഉദ്ഘാടനം ചെയ്തു.

സിനു ജോൺ, ഈപ്പൻ, സുജിത്ത്, എബി, അനിൽ കുമാർ, ബൈജു, സജിൽ എന്നിവർ സംസാരിച്ചു.
ഒ.ഐ.സി.സി കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് ലിബിൻ സ്വാഗതവും ഒ.ഐ.സി.സി കാസർഗോഡ് ജില്ലാ സെക്രട്ടറി സൂരജ് നന്ദിയും പറഞ്ഞു.

Advertisment