/sathyam/media/post_attachments/MZpCFUhvY2EUNsYKoNwi.jpg)
ദോഹ: ഖത്തറിലെ തൊഴിലാളികൾക്ക് ഇനി മുതൽ തൊഴിൽ സംബന്ധമായ പരാതികൾ ഓൺലൈനായും സമർപ്പിക്കാൻ അവസരം.
സ്വകാര്യ കമ്പനികളിലും സ്ഥാപനങ്ങളിലും ഗാർഹിക തൊഴിൽ മേഖലയിലുമുള്ളവർക്ക് തൊഴിൽ സംബന്ധമായ പരാതികളും ലംഘനങ്ങളും തൊഴിൽ മന്ത്രാലയം അധികൃതരെ അറിയിക്കാനാണ് ഓൺലൈൻ സംവിധാനം ആരംഭിച്ചത്.
തൊഴിൽ തർക്ക പരിഹാര വകുപ്പ് പരാതികളും തർക്കങ്ങളും വിലയിരുത്തിയ ശേഷം പരാതിയിന്മേലുള്ള നടപടി എസ്എംഎസ് വഴിയോ അല്ലെങ്കിൽ ഇ-മെയിൽ വഴിയോ അപേക്ഷകനെ അറിയിക്കും.
https://www.mol.gov.qa/En/Services/Pages/ServiceDetails.aspx?itemid=7 എന്ന വെബ്സൈറ്റിൽ പ്രവേശിച്ച് ഖത്തർ ഐഡി നമ്പർ അല്ലെങ്കിൽ വീസ നമ്പർ, സ്വന്തം പേരിലുള്ള മൊബൈൽ നമ്പർ എന്നിവ ഉപയോഗിച്ച് അക്കൗണ്ട് ക്രിയേറ്റ് ചെയ്താൽ പരാതി സമർപ്പിക്കാം.
പരാതി സമർപ്പിക്കുമ്പോൾ തൊഴിൽ ലംഘനം നടന്ന സ്ഥലത്തെ വിലാസമാണ് റജിസ്റ്റർ ചെയ്യുമ്പോൾ നൽകേണ്ടത്. ഓൺലൈനിൽ പരാതി നൽകുന്നത് സംബന്ധിച്ച് സംശയമുണ്ടെങ്കിൽ 16505 എന്ന നമ്പറിൽ ബന്ധപ്പെടാനും സാധിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us