Watch Video: അബുദാബിയിൽ ഹൈവേയിൽ വാഹനം നിർത്തി, പിന്നാലെ അതിവേ​ഗത്തിലെത്തിയ വാഹനങ്ങൾ കൂട്ടിയിടിച്ച് വൻ അപകടം; ദൃശ്യങ്ങൾ പങ്കുവെച്ച് പോലീസ്

New Update

publive-image

അബുദാബി: അബുദാബിയിൽ കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തിന് പിന്നാലെ ​ഗതാ​ഗത നിയമങ്ങൾ കർശനമായി പാലിക്കണമെന്ന മുന്നറിയിപ്പുമായി അബുദാബി പോലീസ്.

Advertisment

ഒരു കാരണവശാലും വാഹനമോടിക്കുന്നവർ കാർ റോഡിന്റെ മധ്യത്തിൽ നിർത്തുകയോ പാർക്ക് ചെയ്യുകയോ ചെയ്യരുതെന്ന് പൊലീസ് വ്യക്തമാക്കി. അപകടത്തിന്റെ വീഡിയോ സഹിതമാണ് പോലീസ് മുന്നറിയിപ്പ് നൽകിയത്.

33 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയാണ് അബുദാബി പോലീസ് ട്വീറ്റ് ചെയ്തിരിക്കുന്നത്. ഒരു വെളുത്ത പിക്കപ്പ് ട്രക്ക് റോഡിൽ പതുക്കെ നീങ്ങുന്നതും, ഒടുവിൽ മധ്യഭാഗത്ത് നിർത്തുന്നത് വരെ ദൃശ്യങ്ങളിൽ കാണാം. പിന്നാലെ രണ്ട് സെഡാൻ കാറുകൾ പിക്ക്-അപ്പ് ട്രക്കിൽ ഇടിക്കുകയായിരുന്നു.

ആ സമയത്ത് തന്നെ എതിരെ വന്ന ഒരു വാഹനം കാറുകൾക്ക് നേരെ പാഞ്ഞു വരുന്നു. അത് മൂന്നാമത്തെ കാറിൽ ഇടിച്ചു. മറ്റൊരു വാഹനം നിയന്ത്രണം വിട്ട് ഇടത് വശത്ത് കൂടിവന്നത് മറ്റൊരു കൂട്ടിയിടിക്കും കാരണമായി.

വാഹനം നീക്കാൻ കഴിയുന്നില്ലെങ്കിൽ, ആവശ്യമായ പിന്തുണ അഭ്യർത്ഥിക്കാൻ ഉടൻ 999 കൺട്രോൾ സെന്ററുമായി (ഓപ്പറേഷൻസ് റൂം) ബന്ധപ്പെടണമെന്നും പോലീസ് കൂട്ടിച്ചേർത്തു. നടുറോഡിൽ വാഹനം നിർത്തുന്നത് 1,000 ദിർഹം പിഴയും ആറ് ട്രാഫിക് ബ്ലാക്ക് പോയിന്റുകളും ലഭിക്കാവുന്ന ലംഘനമാണ്.

Advertisment