/sathyam/media/post_attachments/27EEJr8SQOLhUGoghbER.jpg)
കുവൈറ്റ് സിറ്റി: സ്വദേശിവത്ക്കരണത്തിന്റെ ഭാഗമായി കുവൈത്തിലെ കോഓപ്പറേറ്റീവ് സൊസൈറ്റികളിൽ ജോലി ചെയ്യുന്ന മലയാളികൾ ഉൾപ്പെടെ 150 വിദേശികൾക്ക് ജൂലൈയിൽ തൊഴിൽ നഷ്ടമാകുമെന്ന് റിപ്പോർട്ട്.
സീനിയർ സൂപ്പർവൈസർ, സൂപ്പർവൈസർ തസ്തികകളിൽ സ്വദേശികളെ നിയമിക്കാൻ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് തൊഴിൽ നഷ്ടമാകുക.
സാമൂഹിക കാര്യ മന്ത്രാലയം, പബ്ലിക് അതോറിറ്റി ഫോർ മാൻപവർ എന്നിവയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഭാവിയിൽ മറ്റു തസ്തികകളിലേക്കും സ്വദേശിവൽക്കരണം വ്യാപിപ്പിക്കാനാണ് പദ്ധതി.
പൗരന്മാർക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, പ്രവാസി തൊഴിലാളികളെ ആശ്രയിക്കുന്നത് കുറയ്ക്കുക, പ്രാദേശിക തൊഴിലാളികളുടെ മത്സരശേഷി വർധിപ്പിക്കുക എന്നിവയാണ് ലക്ഷ്യം.