മുഖ്യമന്ത്രിയുടെ ഗൾഫ്‌ സന്ദർശ്ശനത്തിൽ കാണുന്ന ‘പ്രമുഖരായ ആളുകൾ’ അല്ല യഥാർത്ഥ പ്രവാസി സമൂഹമെന്ന് വിനോദ്‌ വലൂപറമ്പിൽ

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Wednesday, May 27, 2020

കുവൈറ്റ് വിദേശത്തു നിന്നു നാട്ടിലേക്ക് വരുന്നവർ ക്വാറന്റൈൻ ചെലവ്‌ വഹിക്കണമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയോട് വിയോജിപ്പ് രേഖപ്പെടുത്തിയുള്ള പ്രവാസിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. പ്രവാസിയായ വിനോദ്‌ വലൂപറമ്പിലാണ് മുഖ്യമന്ത്രിയുടെ പ്രസ്താവനയോടുള്ള തന്‍റെ വിയോജിപ്പ് വ്യക്തമാക്കിയിരിക്കുന്നത്.

പ്രവാസികളാണു നാടിന്റെ നട്ടെല്ല് എന്ന് പറഞ്ഞ മുഖ്യമന്ത്രി യഥാർത്ഥത്തിൽ ആ നട്ടെല്ലിനു തന്നെയാണു കുത്തിയതെന്നും അദ്ദേഹം പറയുന്നു. ജോലിയും നഷ്ടപ്പെട്ട്‌ നാട്ടിലേക്ക്‌ വരുന്ന പ്രവാസികളൊക്കെ അമിതവിമാനക്കൂലിയും കൊടുത്ത്‌ നാടണയാൻ പുറപ്പെടുമ്പോൾ ഈ ക്വാറന്റൈൻ ചെലവ്‌ കൂടി വഹിക്കേണ്ടി വരുന്നത്‌ താങ്ങാവുന്നതിനും അപ്പുറമാണു. മുഖ്യമന്ത്രിയുടെ ഗൾഫ്‌ സന്ദർശ്ശനത്തിൽ കാണുന്ന ‘പ്രമുഖരായ ആളുകൾ’ അല്ല യഥാർത്ഥ പ്രവാസി സമൂഹം. ഗൾഫിനെ പ്രതിനിധീകരിക്കുന്ന പ്രവാസി സമൂഹത്തെ കാണണമെങ്കിൽ ലേബർ ക്യാമ്പുകളിലെ ജീവിതങ്ങളെക്കുറിച്ച്‌ പഠിക്കേണ്ടിയിരിക്കുന്നു. നാട്ടിലെ അതിഥിത്തൊഴിലാളികൾക്ക്‌ തുല്യമാണു ഭൂരിപക്ഷം പ്രവാസികളും.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം

ജനകീയ സർക്കാർ…. ഇടതുപക്ഷ സർക്കാർ.. അഞ്ചാം വർഷത്തിലേക്ക്‌ , എന്ന പരസ്യം കണ്ടുകഴിഞ്ഞത്‌ ഇന്നലെയാണു. ഇടതുപക്ഷം ഹൃദയപക്ഷം എന്നൊക്കെപ്പറഞ്ഞ്‌ ഇടത് പക്ഷത്തിനു വേണ്ടി വോട്ടപേക്ഷിച്ചവരിൽ പ്രവാസികളായ ഞങ്ങളൊക്കെയുണ്ടായിരുന്നു. ഹൃദയം ഇടതുപക്ഷത്തോടൊപ്പമാണെന്നത്‌ ഹൃദയപക്ഷത്തിന്റെ നിലപാടുകളെ വിമർശ്ശനാതീതമാക്കുന്നില്ല..

മുഖ്യമന്ത്രിയുടെ ഇന്നത്തെ പത്രസമ്മേളനം കണ്ടു. വിദേശത്തു നിന്നു നാട്ടിലേക്ക് വരുന്നവർ ക്വാറന്റൈൻ ചെലവ്‌ വഹിക്കണമെന്ന് പറയുന്നതിനോടുള്ള വിയോജിപ്പ്‌ രേഖപ്പെടുത്തുന്നു. പ്രവാസികളാണു നാടിന്റെ നട്ടെല്ല് എന്ന് പറഞ്ഞ മുഖ്യമന്ത്രി യഥാർത്ഥത്തിൽ ആ നട്ടെല്ലിനു തന്നെയാണു കുത്തിയത്‌. ജോലിയും നഷ്ടപ്പെട്ട്‌ നാട്ടിലേക്ക്‌ വരുന്ന പ്രവാസികളൊക്കെ അമിതവിമാനക്കൂലിയും കൊടുത്ത്‌ നാടണയാൻ പുറപ്പെടുമ്പോൾ ഈ ക്വാറന്റൈൻ ചെലവ്‌ കൂടി വഹിക്കേണ്ടി വരുന്നത്‌ താങ്ങാവുന്നതിനും അപ്പുറമാണു. മുഖ്യമന്ത്രിയുടെ ഗൾഫ്‌ സന്ദർശ്ശനത്തിൽ കാണുന്ന ‘പ്രമുഖരായ ആളുകൾ’ അല്ല യഥാർത്ഥ പ്രവാസി സമൂഹം. ഗൾഫിനെ പ്രതിനിധീകരിക്കുന്ന പ്രവാസി സമൂഹത്തെ കാണണമെങ്കിൽ ലേബർ ക്യാമ്പുകളിലെ ജീവിതങ്ങളെക്കുറിച്ച്‌ പഠിക്കേണ്ടിയിരിക്കുന്നു. നാട്ടിലെ അതിഥിത്തൊഴിലാളികൾക്ക്‌ തുല്യമാണു ഭൂരിപക്ഷം പ്രവാസികളും.

ഈ പാവം പ്രവാസികൾക്കെതിരായി എടുത്ത ഇത്തരം ഒരു തീരുമാനത്തിൽ നിന്ന് പിന്മാറുമെന്ന് പ്രതീക്ഷിക്കുന്നു..

വിനോദ്‌ വലൂപറമ്പിൽ, കുവൈറ്റ്‌.

 

https://m.facebook.com/story.php?story_fbid=10158912092527994&id=699402993&ref=bookmarks

×