സഖാവ് ബാലനായി സണ്ണി ; തമിഴ് ചിത്രം ‘ജിപ്‌സി’യുടെ ഒഫീഷ്യല്‍ ട്രെയ്‌ലര്‍

ഫിലിം ഡസ്ക്
Monday, May 20, 2019

സണ്ണി വെയ്ന്‍ തമിഴില്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് ജിപ്‌സി. ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയ്‌ലര്‍ പുറത്തുവിട്ടു. സണ്ണി വെയിന്‍ തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ട്രെയ്‌ലര്‍ പുറത്തുവിട്ടത്. ജീവ നായകനാവുന്ന ചിത്രത്തില്‍ ‘സഖാവ് ബാലന്‍’ എന്ന കഥാപാത്രത്തെയാണ് സണ്ണി അവതരിപ്പിക്കുന്നത്. സംവിധായകന്‍ ലാല്‍ജോസും പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് ചിത്രത്തില്‍.

മികച്ച തമിഴ് ചിത്രത്തിനുള്ള 2016ലെ ദേശീയ പുരസ്‌കാരം നേടിയ ജോക്കറിന്റെ സംവിധായകന്‍ രാജു മുരുഗേശനാണ് സംവിധാനം. തിരക്കഥയും സംവിധായകന്റേത് തന്നെയാണ്. രാജുവിന്റെ നാലാമത് ചിത്രമാണ് ജിപ്സി.നടാഷ സിംഗ് നായികയാവുന്ന ചിത്രത്തില്‍ സുശീല രാമന്‍, കരുണ പ്രസാദ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സന്തോഷ് നാരായണനാണ് സംഗീതം. സെല്‍വകുമാര്‍ എസ് കെ ഛായാഗ്രഹണം.

×