Advertisment

തല മുടിയുടെ സംരക്ഷണത്തിനായി ഉലുവ ഉപയോ​ഗിക്കേണ്ടത് ഇങ്ങനെ

New Update

തല മുടിയുടെ സംരക്ഷണത്തിന് കൃത്രിമവഴികളേക്കാൾ നല്ലത് നാടൻ രീതികളാണ്. നമ്മുടെ വീട്ടിലുള്ള പല കൂട്ടുകളും ഉപയോഗിച്ച് നമുക്ക് കേശസംരക്ഷണം സാധ്യമാക്കാം. പാർശ്വഫലങ്ങളോ അമിത പണച്ചെലവോ ഇല്ല എന്നതാണ് ഇത്തരം രീതികളുടെ പ്രധാന സവിശേഷത. ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽ നാച്യുറൽ രീതികൾക്ക് പ്രാധാന്യം കൂടുതലാണ്.

Advertisment

publive-image

കേശസംരക്ഷണത്തിന് ഉപയോഗിക്കാവുന്ന ഒരു മികച്ച കൂട്ടാണ് ഉലുവ. ഉലുവയിലെ അമിനോ ആസിഡുകളാണു മുടി വളരാൻ സഹായിക്കുന്നത്. ഉലുവ എങ്ങനെയെല്ലാം മുടിക്ക് വേണ്ടി ഉപയോഗിക്കാമെന്നു നോക്കാം. ഉലുവ നന്നായി കുതിര്‍ത്തുക. ഇത് അരച്ചു പേസ്റ്റാക്കണം. ഇതില്‍ അല്‍പം ചെറുനാരങ്ങാനീര് ചേര്‍ത്തു മുടിയില്‍ പുരട്ടുക. അര മണിക്കൂര്‍ കഴിഞ്ഞു കഴുകിക്കളയാം. ഇങ്ങനെ ചെയ്യുന്നത് മുടി

കൊഴിച്ചില്‍ തടയുന്നു. മാത്രമല്ല, മുടിക്കു തിളക്കം ലഭിക്കാനും ഇതു സഹായകരമാണ്.

ഉലുവയും വെളിച്ചെണ്ണും ചേർന്ന മിശ്രിതം മുടി വളരാൻ സഹായിക്കും. വെളിച്ചെണ്ണയില്‍ ഉലുവയിട്ടു ചൂടാക്കുക. ഉലുവ ചുവന്ന നിറമാകുന്നതു വരെ ചൂടാക്കണം. ഈ ഓയില്‍ ചെറുചൂടോടെ മുടിയില്‍ പുരട്ടി മസാജ് ചെയ്യാം.

കുതിര്‍ത്ത് അരച്ച ഉലുവയിലേക്ക് മുട്ടയുടെ മഞ്ഞ ചേർത്ത് കലക്കിയെടുക്കുക. ഈ മിശ്രിതം മുടിയില്‍ തേച്ചു പിടിപ്പിക്കണം. അല്‍പം കഴിയുമ്പോള്‍ കഴുകിക്കളയുക. ഇത് മുടിയുടെ ഉള്ളും തിളക്കവും വര്‍ധിപ്പിക്കും.

കുതിര്‍ത്ത ഉലുവയും കറിവേപ്പിലയും ചേര്‍ത്തരച്ച് മുടിയില്‍ പുരട്ടാം. മുടിയുടെ വളര്‍ച്ചയെ സഹായിക്കുമെന്നു മാത്രമല്ല, അകാലനരയെ പ്രതിരോധിക്കാനും ഇത് ഫലപ്രദമാണ്.

കുതിര്‍ത്ത് അരച്ചെടുത്ത ഉലുവ തൈരില്‍ ചേർത്ത് മുടിയില്‍ തേയ്ക്കാം. മുടി കൊഴിച്ചിൽ തടയാൻ ഇതു സഹായിക്കും. താരനും പ്രതിവിധിയാണ്.

hair care pack uluva
Advertisment