/sathyam/media/post_attachments/seYPOXAYBP6rUaCOqwTd.jpg)
പോർട്ടോ പ്രിൻസ് കരീബിയൻ ദ്വീപുരാജ്യമായ ഹെയ്റ്റിയുടെ പ്രസിഡന്റ് ജൊവിനെൽ മൊയ്സി അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. പ്രാദേശികസമയം ബുധനാഴ്ച പുലർച്ചെ ഒരു മണിയോടെ പ്രസിഡന്റിന്റെ സ്വകാര്യ വസതിയിൽ വിദേശികൾ ഉൾപ്പെടുന്ന ആയുധധാരികളായ ഒരു സംഘത്തിന്റെ വെടിയേറ്റാണ് ജൊവിനെൽ മരിച്ചതെന്ന് ഇടക്കാല പ്രധാനമന്ത്രി ക്ലോഡെ ജോസഫ് അറിയിച്ചു.
മൊയ്സിയുടെ ഭാര്യ മാർട്ടീനിയെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ഔദ്യോഗിക വാർത്താക്കുറിപ്പിൽ പറയുന്നു. ഭക്ഷ്യക്ഷാമം, മനുഷ്യാവകാശലംഘനം തുടങ്ങിയ പ്രതിസന്ധികൾക്കിടെ രാഷ്ട്രീയ അസ്രത കൂടി ബാധിച്ച രാജ്യത്ത് പ്രസിഡന്റിന്റെ വധം കൂടുതൽ ആഭ്യന്തര പ്രശ്നങ്ങൾക്കിടയാക്കുമെന്നാണ് സൂചന.
രാജ്യത്ത് അക്രമങ്ങൾ തടയാൻ നടപടി അടിയന്തര നടപടി സ്വീകരിച്ചതായി ഇടക്കാല പ്രധാനമന്ത്രി ക്ലോഡെ ജോസഫ് പറഞ്ഞു. രണ്ടു വർഷത്തിലേറെയായി പൊതുതിരഞ്ഞെടുപ്പു നടക്കാതെ പാർലമെന്റ് പിരിച്ചുവിട്ട സാഹചര്യത്തിൽ സവിശേഷ അധികാരത്തിന്റെ പിൻബലത്തിലാണ് 53 കാരനായ മൊയ്സി പ്രസിഡന്റായി തുടർന്നത്.
ഇതിനിടെ സർക്കാർ നൽകുന്ന കരാറുകൾ പരിശോധിക്കുന്നതിൽ കോടതിയുടെ അധികാരം പരിമിതപ്പെടുത്തുന്ന ഉത്തരവും പ്രസിഡന്റിനോടു മാത്രം റിപ്പോർട്ട് ചെയ്യാൻ ഉത്തരവാദിത്തമുളള പ്രത്യേക രഹസ്യാന്വേഷണ വിഭാഗം ആരംഭിച്ച മൊയ്സിയുടെ നിലപാടും പ്രതിപക്ഷ നേതാക്കളുടെ വിമർശനത്തിനിടയാക്കിയിരുന്നു.
ഈ വർഷം അവസാനം പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ദീപുരാജ്യത്തെ നടുക്കി പ്രസിഡന്റിനെ വധിച്ച വാർത്തയെത്തുന്നത്. കൊല്ലപ്പെടുന്നതിന് മണിക്കൂറുകൾക്കു മുൻപ് മാത്രമാണ് പുതിയ പ്രധാനമന്ത്രിയായി എരിയൽ ഹെൻറിയെ മൊയ്സി നിയോഗിക്കുന്നത്. രണ്ടു മാസത്തിനകം രാജ്യത്ത് ത്ത് പൊതു തിരഞ്ഞെടുപ്പ് നടത്താനാണ് പുതിയ പ്രധാനമന്ത്രിയെ മൊയ്സി നിയോഗിച്ചതെന്നും റിപ്പോർട്ടുകളിൽ പറയുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us