മക്ക: ജന സാന്ദ്രമായ മിനയുടെ ഓളങ്ങളിൽ ഭർത്താവിനെ തേടി അലഞ്ഞ മലയാളി തീര്തഥാടകയെ മനോനില തകരാറിലാവുന്ന അവസ്ഥയിലാണ് റോഡ് നമ്പർ 519 നിന്ന് ആർ എസ സി വളണ്ടി യർ മാരായ മുസ്ഥഫയും അബ്ദുൽ ഗഫൂറും കണ്ടെത്തിയത്
മലപ്പുറത്തെ ജില്ലയിലെ ചെമ്മാട് നിന്നും ഹജ്ജിനെത്തിയ അവർ ജംറയിൽ കല്ലെറിയാൻ പോയതിനിടെയാണ് ഭർത്താവ് കൈ വിട്ട് പോയത്.
മിനയിൽയിലെ പാരാവാരത്തിൽ നിന്ന് തേടി കണ്ടെത്തുമെന്ന വാശിയിൽ തമ്പിലേക്കു മടങ്ങാൻ അടിച്ച അവരെ ഇന്ത്യൻ ഹജ്ജ് മിഷൻ കീഴിലെ ഭർത്താവിനെ തിരിച്ചു കിട്ടുമെന്ന
ഒറ്റപ്പെട്ട പോയ ` വളണ്ടിയർമാരുടെ ശ്രദ്ധയിൽ പെട്ടത്.
അവരെയും കൂട്ടി ഇന്ത്യൻ ഹജ്ജ് മിഷന്റെ കീഴിലുള്ള 58 ആം നമ്പർ നമ്പറിലേക്ക് എത്താൻ ഏറനേരമെടുത്തു .തമ്പിലെത്തി യപ്പോൾ കരളലിയിക്കുന്ന വാർത്തയാണ് അവരെ തേടിയെ ത്തിയത് കിട്ടിയത്.
ഭാര്യ കൈ വിട്ട് പോയ ദു:ഖത്തോടെ രാത്രി ഉറങ്ങാൻ കിടന്ന അവരുടെ ഭർത്താവു പുലർച്ചെ സുബ്ഹി യുടെ സമയത്ത് തമ്പിലുള്ളവർ വിളിച്ചുണർത്താൻ ശ്രമിച്ചപ്പോൾ ഭാര്യയെ കണ്ടെത്തുന്നതിന് മുമ്പേ നാഥന്റെ വിളിക്കുത്തരം പുണ്ണ്യ ഭൂമിയിൽ അയാൾ പരലോകയിടം പുൽകിയിരിക്കുന്നു.
/sathyam/media/post_attachments/MzIajyjwMXyqoezzw8XK.jpg)
ഒരു പകലിന്റെ പകുതിയും ഒരു രാത്രി മുഴുവനും വേർപാടി ന്റെ നൊമ്പരം പേറി ഭക്ഷണം കഴിക്കാതെ അലഞ്ഞു നടന്ന ആ സ്ത്രീക്ക് ഭക്ഷണം നൽകി ക്ഷീണം മാറ്റിയ ശേഷം ആണ് ഭർത്താ വിന്റെ വിയോഗ വിവരം അറിയിച്ചത്.
ഭർത്താവിന്റെ വിയോഗം ഉൾക്കൊള്ളാനാവാതെ വിങ്ങിപൊട്ടുന്ന അവരെ സമാശ്വസിപ്പിക്കാൻ വളെരെ പണിപ്പെട്ടാണ് ഭര്ത്താവിനെ മിനായിൽ മറവു ചെയ്യാനുള്ള അനന്തര നടപടികൾ പുരോഗമിച്ചു വരുന്നു.