2020 വര്‍ഷത്തെ ഹജ്ജ്  കരാറില്‍ ഇന്ത്യയും സൗദി അറേബ്യയും തമ്മില്‍ ഒപ്പിട്ടു. ഇന്ത്യയെ പ്രതിനിധീകരിച്ച് കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രി മുക്താര്‍ അബാസ് നഖ്‌വി പങ്കെടുത്തു.

Monday, December 2, 2019

ജിദ്ദ: 2020 വര്‍ഷത്തെ ഹജ്ജ്  കരാറില്‍ ഇന്ത്യയും സൗദി അറേബ്യയും തമ്മില്‍  ഒപ്പിട്ടു. ജിദ്ദയില്‍ നടന്ന ചടങ്ങില്‍ സൗദി അറേബ്യക്കുവേണ്ടി ഹജജ് ഉംറ കാര്യ മന്ത്രി മുഹമ്മദ് സാലേഹ് ബിന്‍ താഹിര്‍ ബിന്‍തിന്‍ ഉം ഇന്ത്യയെ പ്രതിനിധീകരിച്ച് കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രി മുക്താര്‍ അബാസ് നഖ്‌വിയും  തമ്മിലാണ് കരാറില്‍ ഒപ്പിട്ടത്.

ഹജജ് സേവന മേഖലയിലെ മുഴുവന്‍ നടപടിക്രമങ്ങളും നൂറ് ശതമാനവും ഡിജിറ്റ ലൈസ് ചെയ്ത ആദ്യ രാജ്യമായിരിക്കും ഇന്ത്യ എന്ന് ഹജജ് കരാര്‍ ഒപ്പിട്ട ശേഷം ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മളനത്തില്‍ മന്ത്രി മുക്താര്‍ അബാസ് നഖ്‌വി അഭിപ്രായപ്പെട്ടു.

കഴിഞ്ഞ വര്‍ഷം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലുള്ള 21 എംബാര്‍ക്കേഷന്‍ പോയിന്റില്‍ നിന്നായിരുന്നു ഹാജിമാരേയും കൊണ്ട് ഹജജ് വിമാനങ്ങള്‍ എത്തി യിരുന്നത്. എന്നാല്‍ ഇത്തവണ 22 ബാര്‍ക്കേഷനി ല്‍നിന്നായിരി ക്കും ഇന്ത്യന്‍ ഹാജിമാര്‍ പുറപ്പെടുക. വിജയവാഡയില്‍നിന്നാണ് ഇത്തവണ ഒരു എംബാക്കേഷന്‍ കൂടുതലായുള്ളത്. എല്ലാ ഹജജ് വിമാനങ്ങളും കൃത്യ സമയത്ത് പറപ്പെടാനും ഇറങ്ങിവാനുമുള്ള സജജീകരണം ഒരുക്കും.

 

അടുത്ത ഹജജ് കര്‍മ്മത്തിന് പോകുവാനാഗ്രഹിക്കുന്ന വിവിധ സംസ്ഥാനത്തുനിന്നുള്ള വരുടെ അപേക്ഷ ഹജജ് കമ്മിറ്റി നേരത്തെ സ്വീകരിച്ചു തുടങ്ങിയിരുന്നു. മക്കയിലും മദീനയിലും ഹാജിമാരുടെ ആരോഗ്യ സംബന്ധമായ വിഷയത്തിലുള്ള ഇ-മെസിഹ മെഡിക്കല്‍ സംവിധാനം ഇതിനകം തയ്യാറാക്കി കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ പോലെ ഈ വര്‍ഷവും എല്ലാ സ്വകാര്യ ഹജജ് ഗ്രൂപ്പുകാര്‍ക്കും സേവനം ലളിതമാക്കു വാന്‍ പോര്‍ട്ടല്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

 

 

2019ലെ ഹജജ് സേവനം വളരെ വിജയകരമായിരുന്നു. രണ്ട് ലക്ഷം ഇന്ത്യന്‍ ഹാജി മാരായിരുന്നു കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍നിന്നും ഹജജ് കര്‍മ്മത്തിനെത്തിയിരുന്നത്. പ്രയാസ രഹിതമായാണ് 2019ലെ ഹജജ് കര്‍മ്മം നിര്‍വ്വഹിച്ചിരുന്നത്. യാതൊരു സബ്‌സിഡിയും കൂടാതെയായിരുന്നു 2019ല്‍ ഇന്ത്യയില്‍നിന്നും തീര്‍ത്ഥാടകര്‍ ഹജജ് കര്‍മ്മത്തിനെത്തിയിരുന്നത്. വിജയകരമായി ഹജജ് ഓപ്പറേഷന്‍ പൂര്‍ത്തീകരിച്ചതിന് തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവിന് ഇന്ത്യാ ഗവണ്‍മെന്റിനുവേണ്ടി മുക്താര്‍ അബാസ് നക്‌വി നന്ദി അറിയിച്ചു.

ഇന്ത്യന്‍ ഹജജ് മിഷന്റെ മികച്ച സേവനവും മന്ത്രി എടുത്തു പറഞ്ഞു.2019ലെ  ഹജജ് സേവനത്തിന്റെ വിജയമാണ് ഹജജ് കര്‍മ്മം അവസാനിച്ച് പിറ്റേന്ന്തന്നെ അടുത്ത ഹജജ് നാളിലെ സേവനത്തിനായി ഒരുക്കങ്ങള്‍ തുടങ്ങാന്‍ സഹായകമായത്.

ഇതിനകം ഹജജ് കമ്മിറ്റിവഴി ഹജജ് ചെയ്യാന്‍ താല്‍പര്യമുള്ള 1,80,000 ഹാജിമാരുടെ അപേക്ഷ ലഭിച്ചിട്ടുണ്ട്. ഹജജ് കര്‍മ്മത്തിന് പോരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഓണ്‍ ലൈന്‍ വഴി അപേക്ഷിക്കാനുള്ള അവസാന തീയ്യതി ഈ മാസം 15-ാം തീയ്യതിവരെ യാണ്. ചില സംസ്ഥാനങ്ങള്‍ അപേക്ഷാ തീയ്യതി നീട്ടാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് സംബന്ധമായ സാധ്യതകള്‍ ഹജജ് കമ്മിറ്റി ചര്‍ച്ച ചെയ്തുവരികയാണ്. മന്ത്രാലയം ചര്‍ച്ചചെയ്ത ശേഷം അപേക്ഷ സ്വീകരിക്കുന്ന തീയ്യതി നീട്ടി നല്‍കണമൊ എന്ന് കാര്യത്തില്‍ പിന്നിട് തീരുമാനമെടുക്കുമെന്ന് മന്ത്രി അറിയിച്ചു.

ഹാജിമാര്‍ക്ക് താമസിക്കാനുള്ള കെട്ടിടങ്ങള്‍ വാടകക്കെടുക്കുന്ന നടപടികള്‍ നടന്നു കൊണ്ടിരിക്കയാണ്. കൃത്യ സമയത്ത് ഹാജിമാര്‍ക്ക് താമസിക്കാനുള്ള കെട്ടിടങ്ങള്‍ തെരഞ്ഞുടുക്കുന്ന പടപടികള്‍ പൂര്‍ത്തിയാക്കും. ഹജജ് കര്‍മ്മത്തിനെ ത്തുന്നവര്‍ക്ക് ഇന്ത്യയില്‍നിന്നുതന്നെ എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്ന മക്കാ റോഡ് ഇനീഷ്യേറ്റീവ് പദ്ധിയുടെ കാര്യങ്ങളും പൂര്‍ത്തികരിച്ചുവരുന്നുണ്ട്. ജോയിന്റ് വര്‍ക്കിംഗ് ഗ്രൂപ്പ് ഇതിനായുള്ള ജോലിയിലാണെന്നും മന്ത്രി

പത്രസമ്മേളനത്തില്‍ ന്യൂനപക്ഷകാര്യ (ഹജ്) മന്ത്രാലയ അഡീഷണല്‍ സെക്രട്ടറി ജാനേ ആലം, ഹജ് കമ്മിറ്റി ആക്ടിംഗ് ചെയര്‍മാന്‍ ശൈഖ് ജിനാ നബി, ഹജ് കമ്മിറ്റി സി.ഇ.ഒ ഡോ. മഖ്സൂദ് അഹമ്മദ്, ന്യൂനപക്ഷ മന്ത്രാലയ ഡയറക്ടര്‍ നിജാമുദ്ദീന്‍, അംബാസഡര്‍ ഡോ. ഔസാഫ് സഈദ്, കോണ്‍സല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്‌മാന്‍ ശൈഖ്, ഡെപ്യൂട്ടി കോണ്‍സല്‍ ജനറലും ഹജ് കോണ്‍സലുമായ വൈ. സാബിര്‍ എന്നിവര്‍ പങ്കെടുത്തു.

×