ഹജ്ജ് പുണ്യം തേടി ഇതുവരെ 3,88,521 പേര്‍ എത്തി. പുണ്ണ്യനഗരം ഭക്തി സാന്ദ്രം .

അക്ബര്‍ പൊന്നാനി ജിദ്ദ റിപ്പോര്‍ട്ടര്‍
Thursday, July 18, 2019

മക്ക: വിശുദ്ധ ഹജ്ജിന് പങ്കെടുക്കാന്‍ വിദേശങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകരുടെ ആകാശ മാര്‍ഗമുള്ള വരവ് ശക്തിയാര്‍ജ്ജിക്കവേ, ഇതുവരെ  വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, ലാൻഡ് ക്രോ സിംഗ് പോയിന്റുകൾ എന്നിവ വഴി വിദേശത്ത് നിന്ന് ഹജ്ജ് നിർവഹിക്കാൻ വരുന്ന തീർഥാടകരുടെ എണ്ണം 388,521 ൽ എത്തി. തീർഥാടകരുടെ വരവ് ആരംഭിച്ച് ബുധനാഴ്ച രാവിലെ എട്ടുമണി വരെ  സൗദി ഡയറക്ടറേറ്റ് ജനറൽ പുറത്തുവിട്ട കണക്കുകൾ പ്രകാരമാണ് എത്രയും ഹാജിമാര്‍ എത്തിയത് .

e

ഇറാഖില്‍ നിന്നുള്ള ഹാജിമാര്‍ സൗദിയുടെ വടക്കന്‍ പ്രവിശ്യ യിലെ ജദീദത്ത് അര്‍അര്‍ ചെക്ക് പോസ്റ്റ് വഴി സൗദിയില്‍ പ്രവേശിച്ചു. ആദ്യ ദിവസം 650 ഇറാഖി ഹാജിമാര്‍ പുണ്യഭൂമി യിലെത്തി. ഇവരെ ഗവര്‍ണര്‍ ഫൈസല്‍ ബിന്‍ ഖാലിദ് ബിന്‍ സുല്‍ത്താന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു.

ഈ വര്‍ഷം നാലു കപ്പലുകള്‍ക്കാണ് ഹജ് സര്‍വീസിന് ലൈസന്‍സുള്ളത്. ഇവ ആകെ 22 സര്‍വീസുകള്‍ നടത്തും. ജിദ്ദ ഇസ്ലാമിക് സീപോര്‍ട്ടില്‍ മണിക്കൂറില്‍ 800 ലേറെ പേരുടെ യാത്രാ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് ടെര്‍മിനലിന് ശേഷിയുണ്ട്. ആകെ അഞ്ചു ലോഞ്ചുകളാണ് ടെര്‍മിനലിലുള്ളത്. ഇതില്‍ മൂന്നെണ്ണം ആഗമന യാത്രക്കാര്‍ക്കുള്ളതും രണ്ടെണ്ണം നിര്‍ഗമന യാത്രക്കാര്‍ക്കുള്ളതുമാണ്.

യാത്രക്കാരുടെ ലഗേജുകള്‍ പരിശോധിക്കുന്നതിന് പതിനാലു നവീന ഉപകരണങ്ങള്‍ ജിദ്ദ തുറമുഖത്തുണ്ട്. ലഗേജുകള്‍ നീക്കം ചെയ്യുന്നതിന് 700 ട്രോളികളുമുണ്ട്. തുറമുഖത്തെത്തുന്ന തീര്‍ഥാടകര്‍ക്കു വേണ്ടി 28 ബസുകളും ഒരുക്കിയിട്ടുണ്ട്.

ഹജ് സീസണ്‍ ജോലികള്‍ക്ക് റിക്രൂട്ട് ചെയ്യുന്നവരില്‍ നല്ലൊരു ഭാഗവും തബൂക്കിലെ ദിബാ എയര്‍പോര്‍ട്ട് വഴിയാണ് രാജ്യത്ത് എത്തുക. നാല്‍പതിനായിരത്തോളം സീസണ്‍ തൊഴിലാളികളാണ് ദിബാ തുറമുഖം വഴി എത്തുക. സീസണ്‍ തൊഴിലാളികളെയും വഹിച്ച് ദിവസേന നാലു സര്‍വീസുകള്‍ വീതം ദിബാ തുറഖത്തെത്തും.

ഹജിനു മുന്നോടിയായി യാമ്പു എയര്‍പോര്‍ട്ടിലും ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. യാമ്പു എയര്‍പോര്‍ട്ടിലും ഹജ്, ഉംറ തീര്‍ഥാടകര്‍ അടക്കമുള്ള യാത്രക്കാരെ സ്വീകരിക്കുന്നതിന് ടെര്‍മിനല്‍ സജ്ജീകരിച്ചിട്ടുണ്ട്. ഈ വര്‍ഷം ആകെ 22,000 ഹാജിമാരാണ് കപ്പല്‍ വഴി എത്തുക…ഹജ്ജിന് ദിവസങ്ങള്‍ ശേഷിക്കെ ഹാജി മാരുടെ വരവ് ഗണ്യമായി വര്‍ദ്ധിച്ചു.

 

×