ഹജ്ജ്: ഇഹ്റാമിന് ഭാഗിക വിരാമം; കല്ലെറിയലും മൃഗബലിയും കഅബാ പ്രദക്ഷിണവുമായി തിരുകർമങ്ങൾ പാരമ്യത്തിൽ

author-image
Charlie
New Update

publive-image

മിനാ: ജീവിതത്തിലെ ചിരകാലാഭിലാഷം സാക്ഷാല്കൃതമായ നിർവൃതിയോടെ അറഫയിൽ നിന്ന് മടങ്ങിയ ഹജ്ജജി ലക്ഷങ്ങൾ വെള്ളിയാഴ്ച മുസ്ദലിഫയിൽ രാപാർത്ത ശേഷം ബലിപെരുന്നാൾ ദിനമായ ഇന്ന് (ശനി) മിനായിലെ കൂടാരങ്ങളിൽ തിരിച്ചെത്തി കൊണ്ടിരിക്കുകയാണ്. ലബ്ബൈക്കല്ലാഹുമ്മ എന്ന തൽബിയത്ത് തീർന്നു, ഇനി അല്ലാഹു അക്ബർ എന്ന തക്ബീർ.....

Advertisment

publive-image

അറഫ കഴിഞ്ഞെത്തിയ ഹാജിമാർ മിനായിലും മക്കയിലും വെച്ചുള്ള ശിഷ്ട കർമങ്ങളിൽ മുഴുകവേ വിശുദ്ധ തീർത്ഥാടനത്തിലെ തിരുകർമ്മങ്ങൾ പാരമ്യത്തിൽ തുടരുകയാണ്. ഇനി ഹജ്ജ് തീരുന്നത് വരെ മിനായാണ് തീർത്ഥാടകരുടെ കേന്ദ്രം.

publive-image

സൗദി അറേബ്യ കൊറോണാ ഭീഷണിയുടെ പശ്ചാത്തലത്തിൽ ഹാജിമാരുടെ എണ്ണം പകുതിയിലേറെ വെട്ടിക്കുറച്ചതിനാലും അനധികൃത ഹാജിമാരെ കർശനമായി തടയുകയും എല്ലാ നിലക്കുമുള്ള സൗകര്യങ്ങൾ പരമാവധി വിപുലമായി ഒരുക്കിയതിനാലും പൂർവോപരി ഏറേ ആശ്വാസത്തിലും തിരക്കും തിരക്കും ഗണ്യമായി കുറഞ്ഞ സ്ഥിതിയിലായിരുന്നു ഇത്തവണത്തെ ഹജ്ജ്.

publive-image

അതിനാൽ തന്നെ പങ്കെടുത്തവർക്കെല്ലാം നന്നേ അനായാസകരവുമായിരുന്നു സഞ്ചാരവും അനുഷ്ട്ടാനങ്ങളും. ഏക വിഷമം കഠിനമായ ചൂട് കാലാവസ്ഥ മാത്രമായിരുന്നു.

publive-image

വെള്ളിയാഴ്ചയിലെ പകൽ മുഴുവൻ അറഫായിൽ പ്രാർത്ഥനയിൽ കഴിച്ചു കൂട്ടിയ ഹാജിമാർ സൂര്യാസ്തമയത്തോടെ അറഫായുടെ അതിർത്തി വിട്ട് കടന്ന് മുസ്ദലിഫയിലേയ്ക്ക് നീങ്ങി. രാപ്പാർപ്പ് മുസ്ദലിഫയിൽ. അവിടെ വെച്ചായിരുന്നു മഗ്‌രിബ്, ഇശാ നിസ്കാരങ്ങൾ. മിനായിൽ മൂന്നും നാലും ദിവസങ്ങളിലായി നിർവഹിക്കുന്ന കല്ലെറിയൽ കര്മത്തിനുള്ള ചെറുമണി കല്ലുകൾ മുസ്ദലിഫയിൽ നിന്ന് ശേഖരിക്കുകയും ചെയ്ത ഹാജിമാർ പ്രഭാത നിസ്‌കാരാനന്തരം മിനായിലേക്ക് തിരിക്കുകയും ചെയ്തു.

ബക്രീദ് ദിനത്തിൽ മിനായിൽ തിരിച്ചെത്തിയ എത്തിയ ഹാജിമാർ വലിയ സ്തൂപമായ ജംറത്തുൽ അഖബയിൽ മാത്രമാണ് ഏഴു ചെറുമണി കല്ലുകള കൊണ്ട് ഏര് കര്മം നിർവഹിച്ചത്. തുടർന്ന് തലമുടി നീക്കം ചെയ്തു. അതോടെ ഹജ്ജ് വേഷത്തിൽ ഒഴിവാക്കി സാധാരണ വേഷം ധരിച്ചു. ഇഹ്റാമിൽ നിന്നുള്ള ഭാഗികമായ മുക്തി. മൃഗബലിയായിരുന്നു പിന്നെ.

publive-image

ഹജ്ജിന്റെ ഭാഗമായുള്ള കഅബാ പ്രദക്ഷിണത്തിനും സഫാ - മർവാ നടത്തിനും വേണ്ടി മക്കയിലേക്കുള്ള പോക്ക്, മൃഗബലി, ബക്രീദിനെ തുടർന്നുള്ള രണ്ടോ മൂന്നോ ദിവസങ്ങളിലെ കല്ലെറിയൽ കർമം എന്നിവയാണ് ഇനി അവശേഷിക്കുന്ന ഹജ്ജിലെ തിരുകർമ്മങ്ങൾ. .

തിങ്കളാഴ്ച ഐച്ഛികമായും ചൊവാഴ്ച സമ്പൂർണമായും ഈ വർഷത്തെ വിശുദ്ധ ഹജ്ജ് സമാപിക്കും. അതോടെ, മിനായോടും മക്കയോടും വിട ചൊല്ലി ഹാജിമാർ അവനവന്റെ സ്വകാര്യതകളിലേയ്ക്ക്...

Advertisment