ഹജ്ജ് രജിസ്‌ട്രേഷൻ ആരംഭിച്ചു; ജൂൺ 25 വരെ അപേക്ഷിക്കാം; കൂടിയ പാക്കേജ് 16,560.50 റിയാൽ, കുറഞ്ഞത് 12,113.95

New Update

ജിദ്ദ: ജൂലൈ മധ്യത്തിൽ അരങ്ങേറുന്ന ഈ വർഷത്തെ വിശുദ്ധ ഹജ്ജിന് അവസരം ലഭിക്കാനുള്ള രജിസ്‌ട്രേഷൻ സൗദി ഹജ്ജ് - ഉംറ അധികൃതർ ആരംഭിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ ആരംഭിച്ച രജിസ്‌ട്രേഷൻ സൗകര്യം ജൂൺ 23 ബുധനാഴ്ച രാത്രി 10 വരെ ലഭ്യമായിരിക്കും. https://localhaj.haj.gov.sa/LHB എന്ന ഇലക്രോണിക് ലിങ്കിലൂടെയാണ് ഹജ്ജ് റജിസ്ട്രേഷൻ.

Advertisment

publive-image

റജിസ്റ്റർ ചെയ്തവരിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവർക്ക് രജിസ്‌ട്രേഷൻ സമയപരിധി അവസാനിച്ച ശേഷം രണ്ട് ദിവസങ്ങൾക്കുള്ളിൽ അറിയിപ്പ് ലഭിക്കും. അവർ പിന്നീട് ഹജ്ജ് പെർമിറ്റിനുള്ള അപേക്ഷ സമർപ്പിക്കണം. മഹാമാരിയുടെ പശ്ചാത്തലത്തിൽ സൗദി അറേബ്യയ്ക്ക് ഉള്ളിൽ കഴിയുന്ന സ്വദേശികളും പ്രവാസികളുമായ മൊത്തം അറുപതിനായിരം പേർക്ക് മാത്രമാണ് ഹജ്ജിനുള്ള അവസരം ഉണ്ടായിരിക്കുക.

ആദ്യം രജിസ്റ്റർ ചെയ്യുന്നവർക്ക് പ്രത്യേക മുൻഗണനയൊന്നും ഉണ്ടാകില്ല. 18നും 65 വയസ്സിനും ഇടയിൽ പ്രായമുള്ള കഴിഞ്ഞ അഞ്ച് വർഷങ്ങൾക്കുള്ളിൽ ഹജ്ജ് നിർവഹിക്കാത്തവരായിരിക്കണം. വിട്ടുമാറാത്ത രോഗങ്ങളിൽനിന്ന് മുക്തമായിരിക്കണം. കോവിഡിനെതിരെ രോഗപ്രതിരോധം നേടിയവരായിരിക്കണം. പ്രായം അമ്പത് കഴിഞ്ഞവരും മുമ്പ് ഹജ്ജ് ചെയ്തിട്ടില്ലാത്തവരും വാക്സിൻ എടുത്തവരുമായവർക്കായിരിക്കും ഹജ്ജിനുള്ള പ്രഥമ പരിഗണന.

രജിസ്‌ട്രേഷൻ സംവിധാനങ്ങളും തീർഥാടകരെ തെരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങളും തീർത്തും സുതാര്യമായിരിക്കും. ഇക്കാര്യത്തിൽ സൗദി പൗരനെന്നോ പ്രവാസിയെന്നോ ഉള്ള തരംതിരിവ് ഉണ്ടായിരിക്കുകയില്ല. അപേക്ഷകർ കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ഹജ്ജ് നിർവഹിച്ചവരാകരുത്. അതോടൊപ്പം, ഇതിനകം ഹജ്ജ് നിർവഹിച്ചിട്ടില്ലാത്തവർക്ക് ഇത്തവണ മുൻഗണന നൽകുകയും ചെയ്യും. ഹജ്ജ് തീർത്ഥാടനത്തിലൂടെ സാമ്പത്തിക വരുമാനമല്ല തീർഥാടകരുടെ സുരക്ഷയും ആരോഗ്യവുമാണ് സൗദി അറേബ്യ ലക്ഷ്യമാക്കുന്നതെന്നും ഡപ്യൂട്ടി ഹജ്ജ് - ഉംറ മന്ത്രി ഡോ. അബ്ദുൽഫത്താഹ് മുശാത്ത് പറഞ്ഞു.

രജിസ്ടേഷനിൽ തിരഞ്ഞെടുക്കപ്പെട്ടവർ ഹജ്ജ് മന്ത്രാലയത്തിന്റെ വെബ്സൈറ്റ് സന്ദർശിച്ച് ഹജ്ജിനുള്ള അപേക്ഷ സമർപ്പിക്കുമ്പോൾ അവർക്ക് അനുയോജ്യമായ ഹജ്ജ് പാക്കേജ് തിരഞ്ഞെടുക്കണം. മൂന്ന് തരം പാക്കേജുകളാണ് ഇപ്രാവശ്യം ഏർപ്പെടുത്തിയിട്ടുള്ളത്. മിനായിലെ ടവർ ബിൽഡിങ്ങിൽ താമസം താല്പര്യപ്പെടുന്നവർക്കുള്ള പാക്കേജിന്റെ നിരക്ക് വാറ്റ് ഉൾപ്പെടെയുള്ള നിരക്കുകൾ 19,044.57 റിയാൽ ആണ്. അതോടൊപ്പം, മിനായിലെ തമ്പുകളിൽ താമസ സൗകര്യമുള്ള മറ്റു രണ്ട് പാക്കേജുകളുമുണ്ട്. അവയുടെ നിരക്കുകൾ 16,539.24 റിയാൽ, 13,931.04 റിയാൽ എന്നിങ്ങനെയുമാണ്.

hajj registration
Advertisment