റിയാദ്: ഈ വർഷത്തെ ഹജ്ജ് വളണ്ടിയർ സേവനത്തിനായി റിയാദിൽ നിന്നും പങ്കെടുത്ത ഫ്രറ്റേണിറ്റി ഫോറം ഹജ്ജ് വളണ്ടിയേസിന് സെപ്തംബർ 20 വെള്ളിയാഴ്ച ബത്ഹയിലെ അൽ റയ്യാൻ ഓഡിറ്റോറിയത്തിൽ വച്ച് ഫ്രറ്റേണിറ്റി ഫോറം റീജിയണൽ കമ്മറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.
/sathyam/media/post_attachments/PBKCTLKmRhQJHBIMbcWZ.jpg)
കഴിഞ്ഞ 19 വർഷമായി ഹജ്ജ് സേവന രംഗത്ത് ഇന്ത്യയുടെ നിറസാന്നിദ്ധ്യമായി മാറുവാൻ ഇതിനോടകം ഫ്രറ്റേണിറ്റി ഫോറം വാളണ്ടിയേഴ്സിന് സാധിച്ചിട്ടുണ്ട്. കേരളം, തമിഴ്‌നാട്, കര്‍ണാടക, ബിഹാര്‍, യുപി, തെലുങ്കാന, ആന്ത്രാ, തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 170 വളണ്ടിയര്‍മാരാണ് ഈ വര്‍ഷം ഹജ്ജ് സേവനത്തിനായി റിയാദിൽ നിന്ന് പുപ്പെട്ടത്.
ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ഹജ്ജ് വാളണ്ടിയേസ് റിയാദ് ക്യാപ്റ്റൻ അഷറഫ് വേങ്ങൂർ വാളണ്ടിയേഴ്സിനെയും, അതിഥികളെയും സ്വാഗതം ചെയ്തു. ചടങ്ങിൽ ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം റീജിയണൽ പ്രസിഡന്റ് ഇൽയാസ് സെയ്ദ് മുഹമ്മദ് അദ്ധ്യക്ഷൻ ആയിരുന്നു. ലെയ്റ്റൺ കോൺട്രാക്ടിംഗ് കമ്പനി ജനറൽ മാനേജർ മുഹമ്മദ് സാദ് തരിൻ സ്വീകരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
/sathyam/media/post_attachments/W9yuD8QuwQGt653kzYNc.jpg)
സന്നദ്ധപ്രവർത്തകരുടെ ഫീൽഡ് വർക്ക് 2019 ന്റെ വീഡിയോ പ്രദർശനം കാഴ്ചക്കാരുടെ മനസ്സിനെ ഈറനണിയിച്ചു. ബീഹാർ, തെലങ്കാന, കർണാടക, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങ ളിൽ നിന്നുള്ള ഹജ്ജ് വോളന്റിയർ ക്യാപ്റ്റൻമാർ തങ്ങളുടെ അനുഭവങ്ങൾ ഒത്തുചേരലിൽ പങ്കുവെച്ചു.
ചടങ്ങിൽ മസാ കമ്പനി ജനറൽ മാനേജർ (ആന്ധ്രാപ്രദേശ്), തെലങ്കാന ഫോറം ഡോ. അഷ്‌റഫ് അലി, കർണാടകയിൽ നിന്നുള്ള ബിസിനസ്സ്മാൻ അബ്ദുൾ കാദർ, തമിഴ്‌നാട് ഇസ്ലാമിക് ഫെഡറേഷൻ പ്രസിഡന്റ് ഷാഹുൽ ഹമീദ് , ബിസ്വാസ് ജനറൽ സെക്രട്ടറി അക്തർ ഉൽ ഇസ്ലാം സിദ്ദിഖി എന്നിവർ സന്നദ്ധ സേവനങ്ങളെ അഭിനന്ദിക്കുകയും സേവനങ്ങളെ പ്രശംസി ക്കുകയും ചെയ്തു. ഹജ്ജ് വാളണ്ടിയർ വൈസ് ക്യാപ്റ്റൻ അബ്ദുൾ റഊഫ് കർണ്ണാടക ചടങ്ങിൽ നന്ദി രേഖപ്പെടുത്തി.