/sathyam/media/post_attachments/8ZuLvjJSNW0fXVGQntSH.jpg)
മദീന: ഹാജിമാരെ സേവിക്കാൻ മത - രാഷ്ട്രീയ പക്ഷാന്തരങ്ങൾക്കതീതമായി പന്ത്രണ്ടോളം സംഘടനകളെ ഉൾപ്പെടുത്തി ഇരുപത് വർഷങ്ങൾക്ക് മുമ്പ് രൂപവത്കരിച്ച മദീനാ ഹജ്ജ് വെൽഫെയർ ഫോറം പുത്തൻ ആവേശത്തിലാണ്. രണ്ട് വർഷത്തെ കോവിഡ് ഇടവേളക്ക് ശേഷം ജൂലൈ ആദ്യ പകുതിയിൽ അരങ്ങേറുന്ന ഹജ്ജ് പഴയ സമ്പൂർണത കൈവരിക്കുമ്പോൾ, തീർത്ഥാടക സേവനത്തിനായി പുതിയ ആശയങ്ങളും രീതികളും ആവിഷ്കരിച്ച് പിന്നണിയിൽ ഒരുങ്ങി കൊണ്ടിരിക്കുകയാണ് മദീനാ ഹജ്ജ് വെൽഫെയർ ഫോറം.
മദീനയിലെ നജ്‌മത്ത് ത്വയ്ബ ഹോട്ടലിൽ ചേർന്ന ഫോറം ജനറൽ ബോഡി യോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.
ഹാജിമാർ മദീനയിൽ എത്തുന്ന ദിവസം മുതൽ ആരംഭിക്കുന്ന മദീനാ ഹജ്ജ് ഫോറത്തിന്റെ തീർത്ഥാടക സേവനം അവസാനത്തെ ഹാജിയും മദീന വിട്ടുപോകുന്നത് വരെ തുടരുമെന്ന് പുതിയ ഭാരവാഹികൾ പറഞ്ഞു. മുഴുവൻ ഇന്ത്യൻ ഹാജിമാർക്കും സേവനം ലഭ്യമാക്കാൻ ഉർദു ഭാഷക്കാരായ മറ്റു സംസ്ഥാനങ്ങളിലെ ആളുകളെയും ഫോറത്തിന്റെ ഭാഗമാക്കുമെന്നും വനിത ഹാജിമാരുടെ സേവനത്തിനു ഫോറത്തിന്റെ കീഴിൽ വനിത വിങ്ങിനെ രംഗത്തിറക്കുമെന്നും ഭാരവാഹികളും പ്രവർത്തകരും വിവരിച്ചു.
ഇവരാണ് പുതിയ ഭാരവാഹികൾ:
പ്രസിഡണ്ട്: അബ്ദുൽ കരീം മൗലവി.
സെക്രട്ടറി: അജ്‌മൽ മൂഴിക്കൽ.
ട്രഷറർ: അബ്ദുൽ സലാം കല്ലായി.
കൺവീനർ: നജീബ് പത്തനംതിട്ട.
കോഓഡിനേറ്റർ: അൻവർഷ വളാഞ്ചേരി.
മുഖ്യ രക്ഷാധികാരികൾ: നിസാർ കരുനാഗപ്പള്ളി, അഷ്‌റഫ് ചൊക്ലി, ശംസുദ്ദീൻ, സലീം വടകര, മൻസൂർ അൽരാജ്ഹി.
വൈസ് പ്രസിഡന്റുമാർ:
നിസാം, അബ്ദുൽ കബീർ മാസ്റ്റർ, മൂസ, അബ്ദുൽ ഹമീദ്.
ജോയിന്റ് സെക്രട്ടറിമാർ: കെ പി മുഹമ്മദ് വെളിമുക്ക്, സുബൈർ, അബ്ദുൽ കരീം കുരിക്കൾ, ഹുസൈൻ ചോലക്കുഴി, അജ്‌മൽ അജൂസ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us