മലയാളി യുവാവിനെ യുഎഇയില്‍ കാണാതായിട്ട് 10 വര്‍ഷം ! പ്രതീക്ഷ കൈവിടാതെ തിരച്ചില്‍ തുടരുന്നു

author-image
അബ്ദുള്‍ സലാം, കൊരട്ടി
Updated On
New Update

publive-image

ദുബായ് : കഴിഞ്ഞ പത്തു വർഷക്കാലമായി ഹകീമിന്റെ കുടുംബം കണ്ണീരിലാണ്. പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിൽ നാഗലശ്ശേരി പഞ്ചായത്തിൽ ചാലിപ്പുറം സ്വദേശിയായ ഹക്കീമിനെ യുഎഇയിൽ വെച്ച് കാണാതായിട്ട് പത്തുവർഷം കഴിഞ്ഞിരിക്കുന്നു. ജോലിക്കായി യുഎഇയിലെത്തി കുറെനാള്‍ കഴിഞ്ഞപ്പോള്‍ ഹക്കീമിനെ കാണാതാകുകയായിരുന്നു.

Advertisment

ഇക്കാലമത്രയും പല സാമൂഹിക സംഘടനകളും മറ്റും അന്വേഷിച്ചിരുന്നു. സാമൂഹ്യ മാധ്യമങ്ങളിലും , ഗൾഫ് ന്യൂസ് പോലുള്ള പല പ്രമുഖ പത്രങ്ങളിലും വാർത്തകൾ വന്നിരുന്നു. നിർഭാഗ്യവശാൽ ഹക്കീമിനെ കണ്ടെത്താൻ ഇതുവരെ കഴിഞ്ഞില്ല.

ഹക്കീമിന്റെ ബന്ധുക്കൾ അറിയിച്ചതനസുരിച്ച് ഗ്ലോബൽ കേരള പ്രവാസി വെൽഫെയർ അസോസിയേഷൻ GKPWA ഈ വിഷയം ഏറ്റെടുത്തിരിക്കുകയാണ്. സംഘടനയുടെ ലീഗൽ സെൽ പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു.

ഹക്കീമിന്റെ പ്രായമായ മാതാപിതാക്കളുടെയും കുടുംബത്തിന്റെയും കണ്ണീർ ഒപ്പാൻ എന്തെങ്കിലും ചെയ്യണമെന്ന തീരുമാനത്തിലാണ് സംഘടന . യു എ ഇ യുടെ ഏതെങ്കിലും കോണിൽ ഹക്കീം ഉണ്ടാകുമെന്ന പ്രതീക്ഷയില്‍ അദ്ദേഹത്തെ കണ്ടെത്താനുള്ള പരിശ്രമത്തിലാണ് കുടുംബവും സുഹൃത്തുക്കളും.

uae
Advertisment