New Update
/sathyam/media/post_attachments/LUKwTfojd45YjiB1lpAj.jpg)
പാലാ: കോട്ടയം ജില്ലാ ഹാൻഡ്ബോൾ അസോസിയേഷൻ സംഘടിപ്പിച്ച ജില്ലാ സബ്‌ജൂനിയർ ഹാന്ഡ്ബാൾ ചാമ്പ്യൻഷിപ്പ് ഫെബ്രുവരി 6 ശനിയഴ്ച രാവിലെ പത്തുമണിയ്ക്ക് പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ മുനിസിപ്പൽ ആരോഗൃ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബൈജു കൊല്ലംപറമ്പിൽ ഉത്‌ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡണ്ട് മധു ഭാരതദാസ്, സെക്രട്ടറി സോനാ സ്വപ്ന ജോസ്, വൈസ് പ്രസിഡണ്ട് സന്തോഷ് പി എം തുടങ്ങിയവർ തദവസരത്തിൽ സന്നിഹിതരായിരുന്നു.
Advertisment
/sathyam/media/post_attachments/HPB9o8rDXBFOrMmoNk74.jpg)
മത്സരത്തിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ കെ വി സ്കൂൾ കോട്ടയം ചാമ്പ്യന്മാരും കെ ജെ എച്എസ്‌എസ് ചെത്തിപ്പൂഴ റണ്ണേഴ്‌സ് അപ്പും ആയി. പെൺകുട്ടികളുടെ വിഭാഗത്തിൽ എസ്ഏച്ച്എസ്‌എസ് പങ്കട ചാമ്പ്യൻമാരും സെന്റ് ജോസഫ് ജിഎച്എസ് മുത്തോലി റണ്ണേഴ്‌സ് അപ്പും ആയി. വിജയികൾക്ക് പാലാ മുനിസിപ്പൽ കൗൺസിലർ അഡ്വ ബിനു പുളിക്കകണ്ടം സമ്മാനങ്ങൾ വിതരണം ചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us