'മറ്റൊരാളോട് യെസ് പറയാൻ ഏഴോ എട്ടോ വർഷമെടുത്തു'; ചിമ്പുവുമായുള്ള ബ്രേക്കപ്പിനെ കുറിച്ച് മനസ്സുതുറന്ന് നടി ഹൻസിക മോട്‌വാനി

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

സൊഹേല്‍ ഖതൂരിയയുമായുള്ള വിവാഹം മുതല്‍ വീണ്ടും നടി ഹന്‍സിക മോട്വാനി വാര്‍ത്തകളില്‍ ഇടം നേടുകയാണ്. വിവാഹ വീഡിയോ ലവ് ഷാദി ഡ്രാമാ എന്ന പേരില്‍ അടുത്തിടെ പുറത്തുവന്നിരുന്നു. സൊഹേലിന്റെ രണ്ടാം വിവാഹമായിരുന്നു ഇത്. മുന്‍പ് തമിഴ് നടന്‍ എസ്ടിആര്‍ ചിമ്പുവുമായി ഡേറ്റിംഗ് നടത്തിയ ഹന്‍സികയ്ക്ക് പ്രണയത്തിനുള്ള രണ്ടാമത്തെ അവസരമായിരുന്നു. അടുത്തിടെ ഒരു അഭിമുഖത്തില്‍, തന്റെ മുന്‍കാല ബന്ധത്തെക്കുറിച്ച് അവര്‍ മനസ്സുതുറന്നു. സിമ്പുവുമായുള്ള ബന്ധം വേര്‍പെടുത്തിയതിന് ശേഷം പ്രണയം കണ്ടെത്താന്‍ ഒരുപാട് വര്‍ഷങ്ങള്‍ വേണ്ടി വന്നുവെന്ന് ഹന്‍സിക പറഞ്ഞു.

'പിന്നീട് ഒരാളോട് യെസ് എന്ന് പറയാന്‍ കുറഞ്ഞത് 7-8 വര്‍ഷമെടുത്തു. ഞാന്‍ സ്‌നേഹത്തില്‍ വിശ്വസിക്കുന്നു. ഞാന്‍ ഒരു റൊമാന്റിക് വ്യക്തിയാണ്, പക്ഷേ അത് പ്രകടിപ്പിക്കുന്ന വ്യക്തിയല്ല. ഞാന്‍ വിവാഹത്തിലും പ്രണയത്തിലും വിശ്വസിക്കുന്നു. സത്യം പറഞ്ഞാല്‍, ഏറൈ സമയമെടുത്തു, എന്നേക്കും എന്റെ ആകാന്‍ പോകുന്ന ഒരാളോട് അതെ എന്ന് പറയാന്‍ ഞാന്‍ ആഗ്രഹിച്ചു. സൊഹേല്‍ വന്നതോടെ ഞാന്‍ കൂടുതല്‍ പ്രണയത്തില്‍ വിശ്വസിക്കാന്‍ തുടങ്ങി. അതെ, ദൈവം എല്ലാം നിശ്ചയിച്ചിരുന്നു,'' നടി പറഞ്ഞു.
.
മുന്‍ ബന്ധത്തില്‍ നിന്ന് എന്തെങ്കിലും പാഠങ്ങള്‍ ഉള്‍ക്കൊള്ളുന്നുണ്ടോ എന്നും നടിയോട് ചോദിച്ചപ്പോള്‍ അത് വ്യത്യസ്തമായ ബന്ധമാണെന്ന് മറുപടി നല്‍കി, അത് ഇപ്പോള്‍ അവസാനിച്ചു. അതേസമയം, വിവാഹത്തിന് ശേഷം സൊഹേലിന്റെ ആദ്യ വിവാഹം തകര്‍ത്തുവെന്നാരോപിച്ച് ഹന്‍സികയ്‌ക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഹന്‍സികയുടെ സുഹൃത്തായിരുന്നു സൊഹൈലിന്റെ ആദ്യ ഭാര്യ. സുഹൃത്തിന്റെ വിവാഹ ജീവിതം തകര്‍ത്താണ് ഹന്‍സിക വിവാഹിതയാകുന്നതെന്നുള്ള തരത്തില്‍ വലിയ രീതിയിലുള്ള സൈബര്‍ ആക്രമണവും നടിക്കു നേരെയുണ്ടായി.

''ആ സമയത്ത് എനിക്ക് ആ വ്യക്തിയെ അറിയാമായിരുന്നതുകൊണ്ട് അത് എന്റെ തെറ്റാണെന്ന് അര്‍ത്ഥമാക്കുന്നില്ല. എനിക്ക് ഇതുമായി ഒരു ബന്ധവുമില്ല. ഞാനൊരു പബ്ലിക് ഫിഗര്‍ ആയതിനാല്‍ ആളുകള്‍ക്ക് എന്നെ ചൂണ്ടിക്കാണിച്ച് എന്നെ വില്ലനാക്കാന്‍ വളരെ എളുപ്പമായിരുന്നു. ഒരു സെലിബ്രിറ്റി ആയതിന് ഞാന്‍ കൊടുക്കുന്ന വിലയാണിത്.'- ഹന്‍സിക പറഞ്ഞു. ആരോപണങ്ങള്‍ എല്ലാം അടിസ്ഥാന രഹിതമാണെന്ന് അഭിമുഖത്തില്‍ പങ്കെടുത്ത സൊഹേലും വ്യക്തമാക്കി. ''ഞാന്‍ മുമ്പ് വിവാഹിതനാണെന്ന വാര്‍ത്ത പുറത്തുവന്നിട്ടുണ്ട്, അത് തെറ്റായ വെളിച്ചത്തിലാണെന്ന് മാത്രം. വേര്‍പിരിയല്‍ ഹന്‍സിക കാരണമാണെന്ന മട്ടിലാണ് ഇത് പുറത്തുവന്നത്, ഇത് അസത്യവും അടിസ്ഥാനരഹിതവുമാണ്''- സൊഹേല്‍ പറയുന്നു.

Read the Next Article

നായികമാരെ തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കണം, കാരണം സിനിമയുടെ മറവില്‍ നടന്‍ പ്രായംകുറഞ്ഞ നടിമാര്‍ക്കൊപ്പം അടിച്ചുപൊളിക്കുകയാണെന്ന തെറ്റിധാരണയുണ്ടാകും: മാധവന്‍

"ഒരു 22കാരനെപ്പോലെ കാര്യങ്ങള്‍ ചെയ്യാന്‍ തന്റെ ശരീരബലം അത്ര ശക്തമല്ല"

author-image
ഫിലിം ഡസ്ക്
New Update
d644c810-9230-4d84-a5a2-96b39bd2b8a1

പ്രായം കുറഞ്ഞ നടിമാര്‍ക്കൊപ്പം അഭിനയിക്കുമ്പോള്‍ ശ്രദ്ധാലുവായിരിക്കണമെന്ന് തമിഴ് നടന്‍ മാധവന്‍. ഒരു അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

Advertisment

''നിങ്ങളുടെ പ്രായത്തെക്കുറിച്ച് ആദ്യമായി തിരിച്ചറിവ് ലഭിക്കുന്നത് നിങ്ങളുടെ കുട്ടികളുടെ സുഹൃത്തുക്കള്‍ അങ്കിള്‍ എന്ന് വിളിക്കാന്‍ തുടങ്ങുമ്പോഴാണ്. അത് ഞെട്ടലോടെയായിരിക്കും ആദ്യം കേള്‍ക്കേണ്ടി വരുന്നത്. പിന്നീട് ആ വിളിയുമായി പൊരുത്തപ്പെടണം.

OIP

ഒരു 22കാരനെപ്പോലെ കാര്യങ്ങള്‍ ചെയ്യാന്‍ തന്റെ ശരീരബലം അത്ര ശക്തമല്ല. കഥാപാത്രങ്ങളോടുള്ള ബഹുമാനം നിലനിര്‍ത്താന്‍ വിവേകപൂര്‍വ്വം വേഷങ്ങളെയും സഹതാരങ്ങളെയും തെരഞ്ഞെടുക്കണം. എന്റെ കാര്യത്തില്‍ അത് നിര്‍ണായകമാണ്. 

സിനിമകള്‍ ചെയ്യുമ്പോള്‍ നായികമാരെ തെരഞ്ഞെടുക്കുന്നതില്‍ ശ്രദ്ധാലുവായിരിക്കണമെന്നാണ് മനസ്സിലാക്കുന്നത്. കാരണം അവര്‍ക്ക് നിങ്ങളോടൊപ്പം പ്രവര്‍ത്തിക്കാന്‍ ആഗ്രഹമുണ്ടെങ്കിലും സിനിമയുടെ മറവില്‍ നടന്‍ പ്രായംകുറഞ്ഞ നടിമാര്‍ക്കൊപ്പം അടിച്ചുപൊളിക്കുകയാണെന്ന തെറ്റിധാരണ പ്രേക്ഷകര്‍ക്ക് തോന്നാനുള്ള സാദ്ധ്യതയുണ്ട്. ഒരു സിനിമയില്‍ നിന്ന് അങ്ങനെയൊരു തോന്നല്‍ ഉണ്ടായാല്‍ ആ കഥാപാത്രത്തിന് ബഹുമാനം കിട്ടില്ല...'' 

Advertisment