New Update
/sathyam/media/post_attachments/sPbD9G1iEAiC6gL9bUkw.jpg)
ഐപിഎല്‍ ടൂര്‍ണമെന്‍റിനിടെ എതിര്‍ടീം താരമായിരുന്ന മലയാളി പേസര്‍ ശ്രീശാന്തിനെ തല്ലിയതില്‍ മാപ്പുപറഞ്ഞ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ ഹര്‍ഭജന്‍ സിങ്. തന്റെ നടപടി സഹതാരത്തെ നാണക്കേടിലാക്കിയെന്നും താനും നാണം കെട്ടുവെന്നും തനിക്ക് തെറ്റുപറ്റിയെന്നും ഹര്‍ഭജന്‍ പറഞ്ഞു. ഗ്ലാന്‍സ് ലൈവ് ഫെസ്റ്റില്‍ ശ്രീശാന്തുമൊത്തുള്ള സംഭാഷണത്തിലാണ് അദ്ദേഹം തെറ്റ് തുറന്നു പറഞ്ഞത്.
Advertisment
'സ്‌ലാപ് ഗേറ്റ് സംഭവത്തില്‍ ശ്രീശാന്തിനെതിരെ ചെയ്ത കാര്യമാണ് തനിക്ക് തിരുത്താനുള്ളത്. അതൊരിക്കലും സംഭവിക്കരുതായിരുന്നു. പിന്നീട് ചിന്തിച്ചപ്പോള്‍ അക്കാര്യം ചെയ്യേണ്ടിയിരുന്നില്ലെന്ന് എനിക്ക് തോന്നിയിരുന്നു' ഹര്‍ഭജന്‍ പരിപാടിയില്‍ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us